അരിക്കൊമ്പന്‍ വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കും; നിയമപരമായ കാര്യങ്ങളെ ചോദ്യം ചെയ്യുന്നില്ലെന്ന് വനംമന്ത്രി

അരിക്കൊമ്പന്‍ വിഷയത്തില്‍ സര്‍ക്കാര്‍ കൂടിയാലോചന നടത്തി തീരുമാനമെടുക്കുമെന്ന് വനംമന്ത്രി മന്ത്രി എ കെ ശശീന്ദ്രന്‍. ആനയെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള തീരുമാനം ആലോചിച്ചെടുത്ത തീരുമാനമാണ്. നിയമപരമായ കാര്യങ്ങളെ ചോദ്യം ചെയ്യുന്നില്ലെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.(A K Saseendran about Arikomban issue regarding court order)
ആനയെ പിടിച്ചതിനുശേഷം സാറ്റലൈറ്റ് സംവിധാനത്തോടുകൂടിയ റേഡിയോ കോളര്‍ ഘടിപ്പിക്കണമെന്നായിരുന്നു കോടതി നിര്‍ദേശം. വിവരം ലഭിച്ചയുടനെ ആസാമില്‍ നിന്നും അത് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തുവെന്ന് മന്ത്രി വ്യക്തമാക്കി. ഒരു ഘട്ടത്തിലും കോടതി വിധി നടപ്പിലാക്കാന്‍ കഴിയില്ല എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. നിയമപരമായ നടപടികളിലൂടെ അല്ലാതെ കോടതി വിധികളെ കാണാനും പാടില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.
അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റാമെന്ന് ഉത്തരവിന് ശേഷം വലിയ ജനകീയ പ്രതിരോധമാണ്. ഇപ്പോള്‍ കോടതി എടുത്തിട്ടുള്ള നിലപാട് കൂട്ടിലടക്കാന്‍ പാടില്ല, പറമ്പികുളമല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥലം സര്‍ക്കാര്‍ തന്നെ കണ്ടുപിടിക്കണം എന്നാണ്. ഇക്കാര്യത്തില്‍ നിയമ വിദഗ്ധന്മാരുമായി കൂടുതല്‍ ആശയവിനിമയം നടത്തണമെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.
Read Also: സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകളില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി
അരിക്കൊമ്പനെ കൂട്ടിലടയ്ക്കാന്‍ കഴിയില്ലെന്നാണ് ഹൈക്കോടതി നിലപാട്. ആനയെ പിടികൂടുന്നത് എളുപ്പമുള്ള കാര്യമാണ്. പിടിയിലായ ആനയുടെ കാര്യം അറിയാമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. ആനയെ മാറ്റേണ്ടത് അനിവാര്യമാണ്. പറമ്പിക്കുളത്തേക്ക് മാറ്റാന്‍ നിര്‍ദേശിച്ചത് വിദഗ്ധ സമിതിയാണ്. ആനയെ മാറ്റാന്‍ അനുയോജ്യമായ മറ്റൊരിടം ഇല്ലെന്നും കോടതി വ്യക്തമാക്കി.
Story Highlights: A K Saseendran about Arikomban issue regarding court order
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here