ഗൂഗിള്‍ സര്‍വവിജ്ഞാനകോശമായെങ്കിലും വായന ഉപേക്ഷിക്കരുത്: മന്ത്രി ഡോ.ആര്‍.ബിന്ദു

കുട്ടികളുടെ സര്‍വവിജ്ഞാനകോശം ഗൂഗിളാണെങ്കിലും പുസ്തക വായന ഉപേക്ഷിക്കരുതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു. വായന സര്‍ഗാത്മകതയ്‌ക്കൊപ്പം മൗലികത സൃഷ്ടിക്കാനും ഭാവന വികസിപ്പിക്കാനും അതുവഴി തനതായ വ്യക്തിമുദ്ര പദിപ്പിക്കാനും സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.(Don’t stop reading even if it’s Google encyclopedia: Minister Dr.R.Bindu)
സ്റ്റേറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെ 39ാം സമ്മര്‍ സ്‌കൂള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജിജ്ഞാസയാണ് ജീവിതത്തിന്റെ അടിസ്ഥാനം. കുട്ടികള്‍ക്ക് ലോകത്തുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും ജിജ്ഞാസ ഉണ്ടാവണം. ഒരു മാസത്തോളം ഒരുമിച്ച് സമ്മര്‍ സ്‌കൂളില്‍ പങ്കെടുക്കുമ്പോള്‍ മറ്റുള്ളവരുമായി അടുത്തിടപഴകാനും അതുവഴി വ്യക്തിത്വ പരിവര്‍ത്തനവും നല്ല സൗഹൃദങ്ങളും ഉണ്ടാക്കാനാകും. ഈ പ്രായത്തിലുണ്ടാകുന്ന് ആത്മസൗഹൃദങ്ങളാണ്. അവ ജീവിതാവസാനം വരെ കൂടെയുണ്ടാകും. പഠനത്തിന്റെ ഭാഗമായി കുട്ടികളിന്ന് ആന്തരിക സംഘര്‍ഷങ്ങള്‍ ദിവസവും അനുഭവിക്കുന്നുണ്ട്.
Read Also: കുവൈറ്റിൽ ഹോം ഡെലിവറി തൊഴിൽ മേഖലയിൽ ഗാർഹിക തൊഴിൽ വിസയിലെത്തിയവരെ ഉപയോഗിക്കരുത്; ആഭ്യന്തര മന്ത്രാലയം
അടുത്തകാലത്ത് അത് ഇരട്ടിയായി. അത് ലഘൂകരിക്കാന്‍ ഇത്തരം വേനലവധി ക്ലാസുകള്‍ക്ക് കഴിയും. ഇവിടെ വിവിധ മേഖലകളിലുള്ള വ്യക്തിത്വങ്ങളെ അടുത്തറിയാന്‍ നിങ്ങള്‍ക്ക് സാധിക്കും. അതിനുള്ള പരിപാടികള്‍ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവും ഒപ്പം മറ്റുള്ളവരെ പരിഗണിക്കാനുള്ള മനസ്സും വിദ്യാര്‍ത്ഥികള്‍ക്ക് വേണമെന്നും മന്ത്രി പറഞ്ഞു.
Story Highlights: Don’t stop reading even if it’s Google encyclopedia: Minister Dr.R.Bindu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here