ട്രെയിന്‍ ആക്രമണത്തിനുശേഷം പ്രതി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഒളിച്ചിരുന്നു; ഷാറൂഖുമായി ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ തെളിവെടുപ്പ്

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയുമായി പൊലീസ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തെളിവെടുപ്പ് നടത്തി. ബോഗികളിലും ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലുമാണ് പ്രതിയുടെ തെളിവെടുപ്പ് പുരോഗമിക്കുന്നത്. ഡി വണ്‍, ഡി ടു ബോഗികളിലാണ് പ്രതിയുമായി പൊലീസെത്തിയത്. ട്രെയിനിലെ ആക്രമണത്തിനുശേഷം പ്രതി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ ഒളിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഒളിച്ചിരുന്ന സ്ഥലം ഉള്‍പ്പെടെ പ്രതിയോട് പൊലീസ് ചോദിച്ച് മനസിലാക്കുകയാണ്. (Elathur evidence collection shahrukh saifi Kannur railway station)
ഡി1, ഡി2 ബോഗികളില്‍ അരമണിക്കൂറോളം സമയമാണ് ഷാറൂഖിന്റെ തെളിവെടുപ്പ് നീണ്ടത്. ഇതിന് ശേഷം പ്രതിയെ പ്ലാറ്റ്‌ഫോമില്‍ എത്തിച്ചതോടെ റെയില്‍വേ സ്‌റ്റേഷനില്‍ വലിയ രീതിയില്‍ ആളുകള്‍ കൂടുന്ന സ്ഥിതിയുണ്ടായി. ഇത് സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന വിലയിരുത്തലില്‍ പ്ലാറ്റ്‌ഫോമിലെ തെളിവെടുപ്പ് വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
Read Also: എലത്തൂരിലേക്ക് എന്‍ഐഎയും; അന്വേഷണം ഏറ്റെടുക്കണമെന്ന് കാട്ടി ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു
അതേസമയം എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് ഉടന്‍ എന്‍ഐഎ ഏറ്റെടുക്കുമെന്നും വിവരമുണ്ട്.. അന്വേഷണം ഏറ്റെടുക്കണമെന്ന് കാട്ടി എന്‍ഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. ഇന്നലെ എന്‍ഐഎ ഉദ്യോഗസ്ഥരുടെ യോഗം കൊച്ചിയില്‍ ചേര്‍ന്നിരുന്നു. ഇതിന് ശേഷം എന്‍ഐഎയുടെ പബ്ലിക് പ്രോസിക്യൂട്ടറുമായി ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് എന്‍ഐഎ കൊച്ചി യൂണിറ്റിന് കത്തയച്ചത്.
Story Highlights: Elathur evidence collection shahrukh saifi Kannur railway station
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here