കാട്ടാനയുടെ ആക്രമണത്തില്‍ കണ്ണൂരില്‍ യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍ ചെറുപുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. രാജഗിരി വാഴക്കുണ്ടം സ്വദേശി എബിന്‍ സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ എബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.(Kannur Young man died in wild elephant attack)
ഇന്ന് രാവിലെയാണ് എബിന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. വാഴക്കുണ്ടത്തെ കൃഷിയിടത്തില്‍ നാട്ടുകാരാണ് എബിന്റെ മൃതദേഹം കണ്ടത്. തലയ്ക്കും നെഞ്ചിലും ഗുരുതര പരുക്കേറ്റ നിലയിലായിരുന്നു. ആദ്യം അടുത്തുള്ള ആശുപത്രിയിലും പിന്നാലെ എബിനെ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും വഴിമധ്യേ തന്നെ മരണം സംഭവിച്ചിരുന്നു. നേരത്തെ മുതല്‍ കാട്ടാന ശല്യമുള്ള പ്രദേശമാണ് വാഴക്കുണ്ടം.
Story Highlights: Kannur Young man died in wild elephant attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here