റോഡിൽ ഇനി നിയമലംഘനങ്ങൾ നടക്കില്ല; സേഫ് കേരള പദ്ധതി ഈ മാസം 20 മുതൽ പ്രാബല്യത്തിൽ

റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഗതാഗത നിയമലംഘനം തടയുന്നതിനും ആവിഷ്കരിച്ച സേഫ് കേരള പദ്ധതി ഈ മാസം 20 മുതൽ പ്രാബല്യത്തിൽ വരും. പദ്ധതിക്ക് മന്ത്രിസഭ സമഗ്ര ഭരണാനുമതി നൽകി. ദേശീയ/ സംസ്ഥാന ഹൈവേകളിൽ ഉൾപ്പെടെസ്ഥാപിച്ച 726 ക്യാമറകൾ ഉപയോഗിച്ച് നിയമലംഘനങ്ങൾ കണ്ടുപിടിക്കും. വാഹനങ്ങൾ തടഞ്ഞുനിർത്തിയുള്ള പരിശോധനകൾ ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത് കണക്കിലെടുത്താണ് ‘Fully Automated Traffic Enforcement System’ നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനം. ( over 700 cameras installed in Kerala roads )
കെൽട്രോൺ മുഖാന്തരമാണ് പദ്ധതി നടപ്പിലാക്കുന്നത്. ചെലവ് 232.15 കോടി രൂപയാണ്. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കേരള മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി റോഡപകടങ്ങൾ കുറക്കുകയും, ഗതാഗത നിയമലംഘനം തടയുകയുമാണ് ലക്ഷ്യം. ദേശീയ/ സംസ്ഥാന ഹൈവേകളിൽ ഉൾപ്പെടെ
സ്ഥാപിച്ച 726 ക്യാമറകൾ ഇനി നിയമലംഘനങ്ങൾ കണ്ടുപിടിക്കും.ഇതിൽ 675 ക്യാമറകൾ ഹെൽമറ്റ് ഉപയോഗിക്കാതെ ഇരുചക്ര വാഹന യാത്ര, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര, നിരത്തുകളിൽ അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോകുന്ന വാഹനങ്ങൾ തുടങ്ങിയവ കണ്ടുപിടിക്കാൻ ഉപയോഗിക്കും.
അനധികൃത പാർക്കിംഗ് കണ്ടുപിടിക്കുന്നതിന് 25 ക്യാമറകൾ, അമിത വേഗതയിൽ ഓടിക്കുന്ന വാഹനങ്ങൾ കണ്ടുപിടിക്കുന്ന 4 ഫിക്സഡ് ക്യാമറകൾ, വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള 4 ക്യാമറകൾ, റെഡ് ലൈറ്റ് വയലേഷൻ കണ്ടുപിടിക്കുവാൻ സഹായിക്കുന്ന 18 ക്യാമറകൾ എന്നിവയും ഈ സിസ്റ്റത്തിന്റെ ഭാഗമാണ്. 14 ജില്ലകളിലും കൺട്രോൾ റൂമുകളും സ്ഥാപിക്കും.
സേഫ് കേരള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ക്യാമറകൾ പോലീസ് വകുപ്പിലെ ക്യാമറകളുള്ള സ്ഥലത്താവില്ല.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായാണ് ക്യാമറകൾ പ്രവർത്തിക്കുന്നത്. ഇതിന്റെവീഡിയോ ഫീഡുംമറ്റ് ഡാറ്റയുംപൊലീസ്, എക്സൈസ്, മോട്ടോർ വാഹന, ജിഎസ്ടി വകുപ്പുകൾക്ക് കൈമാറും. പദ്ധതിയുടെ ഓരോ ത്രൈമാസ പെയ്മെന്റിന് മുമ്പ് ഉപകരണങ്ങൾ കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്നത് ഉറപ്പു വരുത്തുന്നതിന് അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ തലവനായി മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിക്കും.
Story Highlights: over 700 cameras installed in Kerala roads
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here