ഖത്തറില്‍ ഗതാഗത നിയമലംഘനത്തിനുള്ള ട്രാഫിക് പിഴകള്‍ക്കുള്ള 50 ശതമാനം ഇളവ് ഇന്ന് അവസാനിക്കും

ജൂണ്‍ ഒന്നിന് ആരംഭിച്ച ട്രാഫിക് നിയമലംഘന പിഴകളുടെ 50 ശതമാനം ഇളവ് ഇന്ന് (ഓഗസ്റ്റ് 31) അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. 2024 മെയ് മാസത്തിലാണ് ഇളവ് പ്രഖ്യാപിച്ചത്. താമസക്കാര്‍, സന്ദര്‍ശകര്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളിലെ പൗരന്മാര്‍ എന്നിവര്‍ക്കാണ് ഇളവിന് അര്‍ഹതയുള്ളത്. മൂന്ന് വര്‍ഷത്തില്‍ കൂടാത്ത കാലയളവിനുള്ളില്‍ രേഖപ്പെടുത്തുന്ന ലംഘനങ്ങള്‍ക്കും കിഴിവ് ബാധകമാണ്. (50 percent discount on traffic fines for traffic violations in Qatar ends today)
നാളെ (സെപ്റ്റംബര്‍ 1) മുതല്‍ എല്ലാ പിഴകളും കുടിശ്ശികയുള്ള പേയ്മെന്റുകളും അടയ്ക്കുന്നത് വരെ, ഗതാഗത ലംഘനമുള്ള വ്യക്തികളെ ഖത്തറിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ഗതാഗത നിയമ ലംഘകര്‍ക്ക് കര, എയര്‍, കടല്‍ എന്നീ അതിര്‍ത്തികളിലൂടെ രാജ്യം വിടാന്‍ കഴിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
Story Highlights : 50 percent discount on traffic fines for traffic violations in Qatar ends today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here