മലയാളികളുടെ സ്വന്തം വിഷു; അറിയാം വിഷുവിന്റെ പ്രസക്തിയും ആഘോഷങ്ങളും

വേനലവധിക്കാലം കൂടിയായതിനാല്‍ മലയാളികള്‍ക്ക് വിഷു എന്നും മധുരമുള്ള ഒത്തിരി ഗൃഹാതുരതകളുടെ കൂടി ഉത്സവമാണ്. കേരളത്തിന്റെ കാര്‍ഷിക സംസ്‌കാരവുമായും മലയാളി ശീലങ്ങളുമായും വിശ്വാസങ്ങളുമായും ഏറെ ബന്ധപ്പെട്ടുകിടക്കുന്ന വിഷു ലോകത്തെവിലെ ആയിരുന്നാലും മലയാളി ജീവിതങ്ങളെ ഒന്നിപ്പിക്കുന്ന ഒരു ആഘോഷം കൂടിയാണ്. വിഷുവിന്റെ പ്രസക്തിയും പ്രധാന ആഘോഷങ്ങളും എന്തെന്ന് മനസിലാക്കാം… (Significance of Vishu celebration in Kerala)
എന്താണ് വിഷു?
തുല്യമായത് എന്നര്‍ത്ഥം വരുന്ന വിഷുവം എന്ന വാക്കില്‍ നിന്നാണ് വിഷു എന്ന പദം വന്നത്. പകലും രാത്രിയും തുല്യമായ ദിനമായിട്ടാണ് വിഷുവിനെ കാണുന്നത്. കേരളത്തിന്റെ വിളവെടുപ്പ് ഉത്സവം കൂടിയായ വിഷു മലയാളമാസം മേടം ഒന്നിനാണ് ആഘോഷിക്കുന്നത്.
വിഷുക്കണി
കാര്‍ഷിക വിളകള്‍ കൃഷ്ണ വിഗ്രഹത്തോടൊപ്പം കണിവച്ച് ആ കണി കണ്ട് ഉണരുന്നതാണ് വിഷു ദിവസം ആദ്യം ചെയ്യുന്ന ചടങ്ങ്. വര്‍ഷം മുഴുവന്‍ സമ്പത്തും സമൃദ്ധിയും നല്‍കണമെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് മലയാളികള്‍ വിഷു ദിവസം ആരംഭിക്കുന്നത്. കണിക്കൊന്ന, ചക്ക, മാമ്പഴം, വെള്ളരി, നിലവിളക്ക്, ചാന്ത്, സിന്ദൂരം, വാല്‍ക്കണ്ണാടി, സ്വര്‍ണം, വെള്ളി, വെള്ളമുണ്ട്, ഓട്ടുകിണ്ടി മുതലായവ കണിവയ്ക്കുന്നു.
Read Also: കുവൈറ്റിൽ ഹോം ഡെലിവറി തൊഴിൽ മേഖലയിൽ ഗാർഹിക തൊഴിൽ വിസയിലെത്തിയവരെ ഉപയോഗിക്കരുത്; ആഭ്യന്തര മന്ത്രാലയം
വിഷു കൈനീട്ടത്തിന്റെ പ്രസക്തി
വിഷുക്കണി കണ്ട് തൊഴുതെത്തുന്ന കുടുംബാംഗങ്ങള്‍ക്ക് വീട്ടിലെ മുതിര്‍ന്ന അംഗം കൈനീട്ടം കൊടുക്കുന്നു. പണ്ടുകാലത്ത് ഒറ്റരൂപ നാണയങ്ങളാണ് കൈനീട്ടമായി നല്‍കി വന്നിരുന്നത്. ഈ വര്‍ഷം മുഴുവന്‍ സമ്പത്തും സമൃദ്ധിയും കൈവന്ന് ചേരണേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് മുതിര്‍ന്ന അംഗം കൈനീട്ടം നല്‍കുന്നത്.
വിഷുവുമായി ബന്ധപ്പെട്ട മറ്റ് ആഘോഷങ്ങള്‍
വിഷുവിന് പലയിടങ്ങളിലും വിഷുക്കഞ്ഞി പാകം ചെയ്യുന്ന ചടങ്ങുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ ഉച്ചയ്ക്ക് വിശാലമായ വിഷുസദ്യയാകും ഉണ്ടാകുക. വിഷുവിന്റെ തലേന്ന് രാത്രിയും വിഷു ദിവസം രാത്രിയും മലയാളികള്‍ പടക്കം പൊട്ടിച്ച് വിഷു ആഘോഷിക്കുന്നു. ഇത് കൂടാതെ വിഷുവുമായി ബന്ധപ്പെട്ട് ചിലയിടങ്ങളില്‍ വിഷുവേലയും വിഷുക്കളികളും ചാലിടീല്‍ കര്‍മ്മവും മറ്റും സംഘടിപ്പിക്കും.
Story Highlights: Significance of Vishu celebration in Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here