സന്തോഷവും ആരോഗ്യവും നിറഞ്ഞ ഒരു വർഷം ആശംസിക്കുന്നു; വിഷു ആശംസയുമായി പ്രധാനമന്ത്രി

മലയാളികള്‍ വിഷു ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷുവിന്റെ പ്രത്യേക വേളയിൽ എല്ലാവർക്കും ആശംസകൾ. എല്ലാവർക്കും സന്തോഷവും ആരോഗ്യവും നിറഞ്ഞ ഒരു വർഷം ആശംസിക്കുന്നു. (Narendra modi vishu wishes to malayalees)
ജീവിതത്തിൽ വിജയവും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ആശംസാ കാർഡുകളും പ്രധാനമന്ത്രി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും വിഷു ആശംസകള്‍ നേർന്നു. ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരത്തെ തിരിച്ചുപിടിക്കേണ്ടതുണ്ട്. ഈ വർഷത്തെ വിഷുവിന്റെ സന്ദേശം അതിനുള്ള ശക്തി പകരട്ടെയെന്ന് വിഷു ആശംസിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
Read Also: ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ മലയാളികൾക്കും ഐശ്വര്യ സമൃദ്ധമായ വിഷു ആശംസകൾ നേരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. വിഷുക്കണിയും, വിഷു കൈനീട്ടവും എല്ലാം ചേർന്ന് ഗൃഹാതുരമായ ഓർമ്മകളാൽ സമ്പന്നമാണ് നമ്മുടെയെല്ലാം വിഷു ആഘോഷങ്ങൾ.പ്രതിസന്ധികളിൽ നിന്നും കരകയറാനുള്ള ഊർജവും പ്രതീക്ഷയും നൽകുന്നതാകട്ടെ, നിങ്ങൾക്ക് ഓരോരുത്തർക്കും ഇത്തവണത്തെ വിഷുവെന്ന് വി ഡി സതീശൻ കുറിച്ചു.
കാർഷിക കേരളമതിന്റെ വിളകളേയും സമൃദ്ധമായ വിളവെടുപ്പുകളേയുമാണ് കണി കാണുന്നത്. ഐശ്വര്യത്തേയും സമൃദ്ധിയേയും എല്ലാവരും ഒന്നുചേർന്ന് വരവേൽക്കുന്നുവെന്ന് സ്‌പീക്കർ എ എൻ ഷംസീർ കുറിച്ചു. സമഭാവനയും സ്നേഹവും സാഹോദര്യവും പുലരുമ്പോഴാണ് ഐശ്വര്യവും സമൃദ്ധിയും അർത്ഥപൂർണമാകുന്നത്. അത്തരത്തിൽ അർത്ഥപൂർണമായ വിഷു ആശംസിക്കുന്നുവെന്ന് സ്‌പീക്കർ ആശംസിച്ചു.
Story Highlights: Narendra modi vishu wishes to malayalees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here