Advertisement

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിൽ വ്യാജ മാധ്യമ പ്രവർത്തകൻ പിടിയില്‍

April 12, 2023
Google News 2 minutes Read
Suspect arrested for stealing money by offering job

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിൽ വ്യാജ മാധ്യമ പ്രവർത്തകൻ കരുനാഗപ്പള്ളിയിൽ പിടിയില്‍. കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശി ബിജുവാണ് അറസ്റ്റിലായത്. 23 ലക്ഷത്തോളം രൂപ ജോലി വാഗ്ദാനം ചെയ്ത് ഇയാള്‍ തട്ടിയെടുത്തെന്നാണ് പരാതി. ഇയാൾ കൂടുതൽ പേരെ തട്ടിപ്പിനിരയാക്കിയുട്ടുണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് കരുനാഗപ്പളളി പൊലീസ് വ്യക്തമാക്കി.

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസിലാണ് കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശി ബിജുവിനെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. മാധ്യമ പ്രവർത്തകനെന്ന വ്യാജേനയായിരുന്നു ബിജു ആളുകളെ സമീപിച്ചത്. ആദിനാട് കാട്ടില്‍കടവ് സ്വദേശി പ്രസേന്നനില്‍ നിന്നും ഇയാളുടെ സുഹൃത്തുക്കളായ മോഹനന്‍, കാര്‍ത്തികേയന്‍ എന്നിവരില്‍ നിന്നുമായി നിന്നുമായി 23 ലക്ഷത്തോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.

Read Also: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; 43 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

പ്രസാര്‍ ഭാരതിയില്‍ ക്ലറിക്കല്‍ പോസ്റ്റിലേക്ക് ജോലി വാങ്ങി നല്‍കാമെന്ന പേരില്‍ വാട്ട്‌സാപ്പ് വഴി മെസ്സേജ് അയച്ചും ഫോണ്‍ ചെയ്തുമാണ് പ്രതിയായ ബിജു തട്ടിപ്പ് നടത്തി വന്നത്. കഴിഞ്ഞ വർഷം ജൂണിൽ പ്രസേനനും സുഹൃത്തുക്കളും താമസിക്കുന്ന വീട്ടിലെത്തി പണം നല്‍കിയാല്‍ ജോലി വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഇവരില്‍ നിന്ന് 23 ലക്ഷം രൂപ വാങ്ങിയെടുക്കുകയാരുന്നു. തുടര്‍ന്ന് തട്ടിപ്പ് മനസ്സിലാക്കിതോടെ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ചെക്ക് നല്‍കി പറ്റിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ കരുനാഗപ്പള്ളി പൊലീസില്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി ബിജുവിനെ അറസ്റ്റ് ചെയ്തത്.

പ്രതി, സമാന രീതിയില്‍ കൂടുതല്‍ പേരെ തട്ടിപ്പിനിരയാക്കിയുട്ടുണ്ടോയെന്നും പ്രതിയുടെ കൂട്ടാളികളെ കുറിച്ചു പോലീസ് പരിശോധിച്ചു വരുകയാണെന്നും പൊലീസ് വ്യക്തമാക്കി. കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണര്‍ വി.എസ് പ്രദീപ് കൂമാറിന്റെ നിര്‍ദ്ദേശാനുസരണം കരുനാഗപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ഷെമീര്‍, ഷാജിമോന്‍, എ.എസ്.ഐ നിസ്സാമുദ്ദീന്‍ സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Story Highlights: Suspect arrested for stealing money by offering job

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here