ചെന്നൈയിൽ പൊലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയി മോഷണം നടത്തിയ രണ്ടു പേർ അറസ്റ്റിൽ

ചെന്നൈയിൽ പൊലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയി മോഷണം നടത്തിയ രണ്ടു പേർ അറസ്റ്റിൽ. ട്രിച്ചി സ്വദേശികളാണ് പിടിയിലായത്. ഇവരിൽ നിന്നും ഇരുപത് ഐ ഫോണുകളും ഒൻപത് സ്വർണം പൂശിയ മാലകളും കണ്ടെടുത്തു. കോയമ്പേട് ബസ് സ്റ്റാൻഡിൽ ഇറങ്ങിയ ട്രിച്ചി സ്വദേശി മുഹമ്മദ് അൽബാനെയാണ് പൊലീസ് ചമഞ്ഞ് കാറിൽ കയറ്റി കൊണ്ടു പോയത്.
ട്രിച്ചിയിലെ കടയിലെ ജീവനക്കാരനാണ് അൽബാൻ. കടയുടമയുടെ നിർദേശ പ്രകാരമാണ് ഐഫോണുകളും മാലകളുമായി ചെന്നൈയിലെത്തിയത്. ട്രിപ്ളിക്കേനിലെ ഒരാൾക്ക് കൈമാറാനുള്ളതായിരുന്നു ഇവ. കോയമ്പേട് ബസ് സ്റ്റാൻഡിൽ ബസിറങ്ങിയ ഉടനെയാണ് പൊലീസെന്ന വ്യാജേനെയെത്തിയ മൂന്നുപേർ, ഇയാളെ പരിശോധിച്ച ശേഷം കാറിൽ കയറ്റിക്കൊണ്ടു പോയത്. തുടർന്ന് കയ്യിലുള്ളവയെല്ലാം തട്ടിയെടുത്ത ശേഷം വണ്ടല്ലൂരിൽ ഇറക്കിവിടുകയായിരുന്നു.
Read Also: ഇൻസ്റ്റാഗ്രാം റീൽസിൽ ആഡംബര ജീവിതം കാണിക്കാൻ മോഷണം; 33-കാരി പിടിയിൽ
കോയമ്പേട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ആളുകളെ തിരിച്ചറിഞ്ഞു. തുടർന്നാണ് ട്രിച്ചി സ്വദേശികളായ വസന്തകുമാർ, ഷറഫുദ്ദീൻ എന്നിവരെ പൊലിസ് അറസ്റ്റു ചെയ്തത്. ഇവരിൽ നിന്നും മോഷ്ടിക്കപ്പെട്ട വസ്തുക്കൾ കണ്ടെത്തി. മോഷണത്തിനായി ഉപയോഗിച്ച ടാക്സി കാറും പിടിച്ചെടുത്തു. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് കോയമ്പേട് പൊലീസ് അറിയിച്ചു.
Story Highlights: young man was kidnapped and robbed in Chennai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here