Advertisement

കായംകുളത്ത് കായലിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

April 13, 2023
Google News 1 minute Read
students died

കായംകുളത്ത് കായലിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മഹാദേവികാട് പാരൂർ പറമ്പിൽ പ്രദീപ് രേഖ ദമ്പതികളുടെ മകൻ ദേവപ്രദീപ് (13), ചിങ്ങോലി അശ്വനി ഭവനത്തിൽ വിഷ്ണു (13) എന്നിവരാണ് മരിച്ചത്. ഒരാളെ കാണാതായി.

വൈകിട്ടാണ് സംഭവം ഉണ്ടായത് . കാണാതായ ചിങ്ങോലി അമ്പാടി നിവാസിൽ ഗൗതംകൃഷ്ണ (13) നായുള്ള തിരച്ചിൽ തുടരുകയാണ്. കായംകുളം ചൂളതെരുവിൽ എൻ ഡി പി സി യുടെ സോളാർ പാനൽ കാണാൻ എത്തിയതാണ് വ്യാര്‍ത്ഥികള്‍. പിന്നീട് കായംകുളം കായലിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.

Read Also: പുഴയിൽ കൂട്ടുകാരോടൊത്ത് കുളിക്കുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു

Story Highlights: 2 Students drown to death in Kayamkulam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here