ഗുണ്ടാനേതാവും മുൻ എം.എൽ.എയുമായ അതിഖ് അഹമ്മദിന്റ മകൻ ആസാദ് അഹമ്മദിനെ യുപി പൊലീസ് വധിച്ചു

ഗുണ്ടാ നേതാവും മുൻ എം.എൽ.എയുമായ അതിഖ് അഹമ്മദിന്റ മകനെ വധിച്ചു. യുപി പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് ആസാദ് അഹമ്മദിനെ കൊലപ്പെടുത്തിയത്. ഇയാളിൽ നിന്നും വിദേശനിർമ്മിത തോക്കുകൾ കണ്ടെടുത്തിട്ടുണ്ട്.
ഝാൻസിയിൽ വച്ചാണ് യുപി പൊലീസുമായി ഏറ്റുമുട്ടൽ ഉണ്ടായത്. ആസാദ് അഹമ്മദിന്റെ കൂട്ടാളി ഗുലാമും കൊല്ലപ്പെട്ടവെന്നാണ് വിവരം. ഉമേഷ് പാൽ കൊലക്കേസിലെ പ്രതികളാണ് കൊല്ലപ്പെട്ട രണ്ടു പേരും. ഇരുവർക്കും ഉത്തർ പ്രദേശ് പൊലീസ് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സാണ് (എസ്ടിഎഫ്) ഏറ്റുമുട്ടലിലൂടെ ആസാദ് അഹമ്മദിനെ കൊലപ്പെടുത്തിയത്. ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഡെപ്യൂട്ടി എസ്പി നവേന്ദു, ഡെപ്യൂട്ടി എസ്പി വിമൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉമേഷ് പാൽ കൊലക്കേസിലെ പ്രതികളെ വധിച്ചത്.
Story Highlights: Atiq Ahmed’s son Asad killed in police encounter up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here