കർണാടക തെരഞ്ഞെടുപ്പ്: 23 സ്ഥാനാത്ഥികളെ കൂടി പ്രഖ്യാപിച്ച് ബിജെപി, ജഗദീഷ് ഷെട്ടറിന്റെ മണ്ഡലം ഒഴിച്ചിട്ടു

കർണാടകയിൽ ബിജെപി രണ്ടാം സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ചു. 23 സ്ഥാനാത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. കേന്ദ്ര നേതൃത്വവുമായി ഉടക്കിനിൽക്കുന്ന മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിന്റെ മണ്ഡലമായ ഹുബള്ളി സെൻട്രലിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇനി 12 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ബിജെപിക്ക് പ്രഖ്യാപിക്കാൻ ബാക്കിയുള്ളത്.
ഈശ്വരപ്പയുടെ മണ്ഡലമായ ശിവമോഗ്ഗയിലും സ്ഥാനാർഥിയായിട്ടില്ല. അഴിമതിക്കേസിൽ പ്രതിയായ എംഎൽഎ മാടൽ വിരൂപാക്ഷപ്പയുടെ ചന്നാഗിരി സീറ്റ് ശിവകുമാറിന് നൽകും. ഇതോടെ
212 മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
Read Also: സ്ഥാനാർത്ഥി പട്ടികയ്ക്ക് പിന്നാലെ കർണാടകയിൽ ഭിന്നത; പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ
ഏറെ തർക്കങ്ങൾക്ക് ശേഷമാണ് ബി.ജെ.പിയുടെ ആദ്യ പട്ടിക പുറത്തുവന്നത്. 189 സ്ഥാനാർത്ഥികളെയാണ് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ പ്രഖ്യാപിച്ചത്. മുതിർന്ന നേതാക്കൾ ഉൾപ്പെടെ 20 സിറ്റിംഗ് എം.എൽ.എമാരെ പട്ടികയിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇതിൽ ഭൂരിഭാഗം പേരും നേതൃത്വത്ത അതൃപ്തി അറിയിച്ചു. യുവാക്കൾക്കും പ്രൊഫഷണലുകൾക്കും പ്രാമുഖ്യം നൽകി പുറത്തിക്കിയ പട്ടികയിൽ 52 പുതുമുഖങ്ങളും എട്ട് സ്ത്രീകളുമുണ്ട്.
Story Highlights: BJP Releases 2nd list of candidates for Karnataka polls
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here