ദമ്മാമിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച് മലയാളി ഡോക്ടേഴ്‌സ് അസോസിയേഷൻ

പതിവ് തെറ്റിക്കാതെ ഈ വർഷവും ദമ്മാമിലെ ഡോക്ടർമാരുടെ കൂട്ടായ്മയായ മലയാളി ഡോക്ടേഴ്‌സ് അസോസിയേഷൻ ഇഫ്താർ സംഘടിപ്പിച്ചു. ആരോഗ്യരംഗത്തെ പ്രവർത്തനങ്ങൾക്കൊപ്പം പുണ്യ മാസത്തിലെ കാരുണ്യ പ്രവർത്തനങ്ങളുടെ പുണ്യവും നേടിയെടുക്കുകയാണിവർ. ( dammam doctors iftar meet )
മലയാളി ഡോക്ടേഴ്‌സ് അസോസിയേഷൻ സൗദിയിലെ ദമ്മാം കേന്ദ്രമായി പ്രവർത്തനമാരംഭിച്ച് ആറ് വർഷം പിന്നിടുമ്പോൾ , കഴിഞ്ഞ കാലങ്ങളിൽ പൊതു സമൂഹത്തിലേക്ക് നീട്ടിയത് ഉറവ വറ്റാത്ത കാരുണ്യ ഹസ്തങ്ങളാണ്. വെള്ള പൊക്കത്തിൽ എല്ലാം നഷപ്പെട്ടുപോയ രണ്ട് കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകിയത് ഏറെ പ്രശംസ നേടിയിരുന്നു. ഇതിന് പിന്നാലെ ഈ റമദാനിൽ നാട്ടിലെ നിർധനരായ രണ്ട് കുടുംബത്തിന് കൂടി വീട് വെച്ച് നൽകാനുള്ള പദ്ദതിയുമായി മുന്നോട്ട് നീങ്ങുകയാണ് ദമ്മാമിലെ ഈ മലയാളി ഡോക്ടർമാർ.
ദമ്മാമിലെ റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ മീറ്റിൽ സാമൂഹ്യ -സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖർ സംബന്ധിച്ചു . എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ സാജിദ് ആറാട്ടുപുഴ റമദാൻ സന്ദേശം നൽകി. മനുഷ്യരെ ഹൃദയ വുശുദ്ധിയുള്ളവരാക്കി സംസ്‌കരിച്ചെടുക്കുക എന്ന മഹത്തായ ദൗത്യമാണ് വ്രതത്തിൻറ്റേതെന്നും , മനുഷ്യനോടുള്ള ബാധ്യതകൾ പൂർത്തീകരിക്കുമ്പോൾ മാത്രമേ കർമ്മങ്ങൾ ദൈവത്തിൻറ്റെ മുമ്പിൽ സ്വീകരിക്കപ്പെടുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഡോ .ബിജു വർഗീസ് ,ഡോ .അബ്ദുൽ മജീദ് ,ഡോ ഉസ്മാൻ മലയിൽ ,ഡോ .അജി വർഗീസ് ,ഡോ റാമിയ രാജേന്ദ്രൻ എന്നിവർ ഇഫ്താർ മീറ്റിന് നേതൃത്വം നൽകി .ഡോ .ഇസ്മായിൽ സ്വാഗതവും ഡോ .ആഷിഖ് കളത്തിൽ നന്ദിയും പറഞ്ഞു.
Story Highlights: dammam doctors iftar meet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here