Advertisement

മഹാരാഷ്ട്രയിൽ തുടർച്ചയായ രണ്ടാം ദിവസം 1000നു മുകളിൽ കൊവിഡ് കേസുകൾ; ഡൽഹിയിലും കേസുകൾ ഉയരുന്നു

April 13, 2023
Google News 1 minute Read

രാജ്യത്ത് കൊവിഡ് ബാധ അപകടമാം വിധം വർധിക്കുന്നു. മഹാരാഷ്ട്രയിൽ തുടർച്ചയായ രണ്ടാം ദിവസവും 1000നു മുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച 1086 കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തു. ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചു. ബുധനാഴ്ച 1115 കൊവിഡ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്.

ഡൽഹിയിലും കൊവിഡ് ബാധ വർധിക്കുകയാണ്. ഇന്ന് ഡൽഹിയിൽ 1527 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ റിപ്പൊർട്ട് ചെയ്തതിനെക്കാൾ 33 ശതമാനം അധികമാണ് ഇത്. രണ്ട് പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്നലെ 1149 പേർക്കാണ് രാജ്യ തലസ്ഥാനത്ത് കൊവിഡ് പോസിറ്റീവായത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 10158 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പ്രതിദിന കേസുകളിൽ ഇതോടെ ഇന്ത്യയിലെ ആക്ടീവ് കേസുകളുടെ എണ്ണം 44,998 ആയി.

ഇന്നലെ 7,830 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഇന്ന് 30 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.42% ആണ്. രോഗമുക്തി നിരക്ക് 98.71% ആണ്. 1.19 ശതമാനമാണ് മരണനിരക്ക്.

അടുത്ത 10-12 ദിവസങ്ങളിൽ കൊവിഡ് കേസുകൾ ഉയരുമെന്നാണ് കേന്ദ്ര സർക്കാർ പുറപ്പെടുവിക്കുന്ന മുന്നറിയിപ്പ്. അതിന് ശേഷം കൊവിഡ് തരംഗം താഴുമെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സർക്കാർ അറിയിച്ചു. നിലവിൽ പടർന്ന് പിടിക്കുന്ന എക്‌സ്ബിബി.1.16 സബ് വേരിയന്റിനെ പേടിക്കേണ്ടതില്ലെന്നും വാക്‌സിനുകൾ ഇതിനെതിരെ ഫലപ്രദമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Story Highlights: maharashtra delhi covid increase

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here