Advertisement

വില 17000 രൂപ; ലോകത്തിലെ ഏറ്റവും വിലപിടിച്ച സാൻഡ്‌വിച്ച്

April 13, 2023
2 minutes Read
worlds most expensive sandwich

ലോകത്തിന്റെ ഏറ്റവും വിലപിടിച്ച ബർഗർ, കോഫി, ഫ്രഞ്ച് ഫ്രൈസ് എന്നിവയ്ക്ക് ശേഷം സോഷ്യൽ മീഡിയ ഞെട്ടിയിരിക്കുന്നത് ലോകത്തിലെ ഏറ്റവും വിലപിടിച്ച സാൻഡ്‌വിച്ചിന്റെ വില കേട്ടാണ്. എത്രയാണെന്നല്ലേ? ഒരു സാൻഡ്‌വിച്ചിന്റെ വില 17000 രൂപ. ന്യൂയോർക്കിലെ സെറൻഡിപിറ്റി 3 എന്നറിയപ്പെടുന്ന ഭക്ഷണശാലയാണ് ഈ സാൻഡ്‌വിച്ച് അവതരിപ്പിച്ചിരിക്കുന്നത്. 214 ഡോളർ അതായത് ഏകദേശം 17000 രൂപയ്ക്കാണ് ഈ സാൻഡ്വിച്ച് വിൽക്കുന്നത്. ( worlds most expensive sandwich )

ഏറ്റവും വില കൂടിയ സാന്‍വിച്ചിനുള്ള ഗിന്നസ് റെക്കോര്‍ഡും ഈ റസ്റ്ററന്റ് സ്വന്തമാക്കിയിരിക്കുകയാണ്. ദി ക്വിന്റെസന്‍ഷ്യല്‍ ഗ്രില്‍ഡ് ചീസ് സാന്‍വിച്ച് എന്നാണ് ഇതിന്റെ പേര്. ഏപ്രില്‍ 12ന് ദേശീയ ഗ്രില്‍ഡ് ചീസ് ദിനത്തോടനുബന്ധിച്ചാണ് ഈ സാന്‍വിച്ച് ഭക്ഷണപ്രേമികള്‍ക്കായി ഒരുക്കുന്നത്.

അതുകൊണ്ട് തന്നെ ഈ സാൻഡ്വിച്ച് ഇപ്പോഴും ലഭ്യമല്ല. മെയ്, ജൂണ്‍ കാലഘട്ടത്തില്‍ മാത്രം പാലുല്‍പാദിക്കുന്ന ഇറ്റലിയിലെ ഒരു തരം പശുവിന്റെ പാലില്‍ നിന്നുമുണ്ടാക്കിയ ചീസാണ് സാന്‍വിച്ചിനായി ഉപയോഗിക്കുന്നത്. അതാണ് ഉയര്‍ന്ന വിലയ്ക്കുള്ള ഒന്നാമത്തെ കാരണം. ലോകത്തിൽ ആകെ 25,000 മാത്രം ഈ പശുക്കൾ വരുന്നുള്ളു.

23 k ഭക്ഷ്യയോഗ്യമായ സ്വർണതരികൾ കൊണ്ട് ടോസ്റ്റ് ചെയ്തെടുക്കുന്ന സാൻവിച്ചിന്റെ അരികുകൾ അലങ്കരിച്ചിരിക്കുകയാണ്. ഷെൽ ഫിഷ് ചേർത്തു തയാറാക്കുന്ന ഡിപ്പിങ് സോസും ലോകപ്രസിദ്ധമായ ഇറ്റാലിയൻ തക്കാളിയും ഇതിനൊപ്പമുണ്ട്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് സാൻഡ്‌വിച്ചിന്റെ ചിത്രം ഇതിനോടകം തന്നെ വൈറലാണ്.

Story Highlights: worlds most expensive sandwich in grilled cheese day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top