Advertisement

സംഗീതത്തോടും പെയിന്റിംഗ്‌സിനോടും താത്പര്യം; ഡോ. ബി. ആർ. അംബേദ്കറേ കുറിച്ച് അധികം ആർക്കും അറിയാത്ത ചില വസ്തുതകൾ

April 14, 2023
2 minutes Read
Dr. B.R. Ambedkar

ഇന്ത്യാ രാജ്യത്തെ പൗരന്മാർ എന്ന നിലയിൽ എല്ലാ മനുഷ്യരും തുല്യരാണെന്നും ജനങ്ങളുടെ സാംസ്കാരിക വൈവിധ്യങ്ങളെ ഏറ്റക്കുറച്ചിലുകളില്ലാതെ പരിഗണിക്കണമെന്നും പഠിപ്പിച്ച മഹാനാണ് ഡോ. ബി. ആർ. അംബേദ്കർ. എന്നാൽ ഇന്ത്യ കണ്ട എക്കാലത്തെയും ദീർഘദർശിയായ സാമൂഹിക വിപ്ലവകാരിയെ കുറിച്ച് അധികം അറിയപ്പെടാത്ത ചില വസ്തുതകൾ പരിശോധിക്കാം.

ഡോ. അംബേദ്കറുടെ കലകളോടുള്ള അഭിനിവേശം അധികമാരും അറിയാത്ത ഒരു വസ്തുതയാണ്. തിരക്കേറിയ ഷെഡ്യൂളും പ്രക്ഷുബ്ധമായ ജീവിതവും ഉണ്ടായിരുന്നിട്ടും, പൂന്തോട്ടപരിപാലനം, വയലിൻ വായിക്കൽ, സംഗീതം കേൾക്കൽ, പെയിന്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾക്കായി അദ്ദേഹം പതിവായി സമയം കണ്ടെത്തിയിരുന്നു. കലാരൂപത്തെക്കുറിച്ച് അഗാധമായ അറിവുണ്ടായിരുന്നു. കലയെക്കുറിച്ച് കൂടുതൽ പഠിക്കാനും ബുദ്ധന്റെ പെയിന്റിംഗുകൾ തയ്യറാക്കാനും അദ്ദേഹം ആഗ്രഹിച്ചിരുന്നു. പക്ഷേ നിർഭാഗ്യവശാൽ, ഇത് വെറും ആഗ്രഹമായി തുടർന്നു.

ഡോ. അംബേദ്കർ മനോഹരമായ രേഖാചിത്രങ്ങളിൽ ആകൃഷ്ടനായിരുന്നു. ഡൽഹിയിലെ 22 പൃഥ്വിരാജ് റോഡിലുള്ള ഡോ. അംബേദ്കറുടെ വസതി ഒരുകാലത്ത് കലാസൃഷ്ടികളുടെ ശ്രദ്ധേയമായ ശേഖരം കൊണ്ട് കലാപ്രേമികളുടെ പ്രിയപ്പെട്ട ഇടമായിരുന്നു. ഒരിക്കൽ ബർമ്മയിലേക്കുള്ള സന്ദർശന വേളയിൽ അദ്ദേഹം ചില അതിമനോഹരമായ പെയിന്റിംഗുകൾ സ്വന്തമാക്കിയിരുന്നു. മൃഗങ്ങളെയും പക്ഷികളെയും വരയ്ക്കുന്നതിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

അതേസമയം ഡോ. ബി.ആർ. അംബേദ്കറെ കുറിച്ച് അധികം അറിയപ്പെടാത്ത മറ്റൊരു വസ്തുത സംഗീതത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശമാണ്. ആവേശത്തോടെ വയലിൻ വായിക്കാറുണ്ടായിരുന്ന അദ്ദേഹം. എത്ര തിരക്കുകൾക്കിടയിലും വയലിൻ പഠിക്കാൻ അദ്ദേഹം അതീവ താല്പര്യം കാണിച്ചിരുന്നു. 1950-ൽ സിദ്ധാർത്ഥ കോളജിൽ അദ്ദേഹം രണ്ട് വർഷം വയലിൻ പഠിപ്പിച്ചിരുന്നു.

കൂടാതെ അംബേദ്കർ പൂന്തോട്ടപരിപാലനത്തിലും അതീവ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഡൽഹിയിലെ പൃഥ്വിര റോഡിലെ അദ്ദേഹത്തിന്റെ വസതിയിലെ പൂന്തോട്ടത്തിൽ അപൂർവ സസ്യങ്ങളും പൂക്കളും ഉണ്ടായിരുന്നു. പൂന്തോട്ടത്തിന് ചുറ്റുമുള്ള വേലി വളരെ മനോഹരമായി കൊത്തി ഭംഗി കൂട്ടിയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ വസതികളുടെ പൂന്തോട്ടങ്ങൾ സന്ദർശകരുടെ പ്രശംസ പിടിച്ചുപറ്റി.

മറ്റൊരു കാര്യം ഡോ. ബി.ആർ. അംബേദ്കർ തന്റെ ദേഷ്യം ഉച്ചത്തിൽ പ്രകടിപ്പിക്കുമായിരുന്നു. രോഷത്തിന്റെ ചൂടിൽ അദ്ദേഹം മരുന്നുകൾ കഴിക്കാൻ വിസമ്മതിച്ചിരുന്നു. മാത്രമല്ല ജോലിയിൽ കർക്കശക്കാരനായിരുന്ന അദ്ദേഹം, അശ്രദ്ധയോടെ ജോലി ചെയ്യുന്നവരെ ഇഷ്ടമായിരുന്നില്ല.

Story Highlights: A Look Into the Quirks & Habits of Dr. B.R. Ambedkar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top