നരേന്ദ്രമോദിയ്ക്ക് ജയ് വിളി; സ്‌റ്റേഷനിലാകെ പൂവിതറി, ജീവനക്കാരെ പൂമാലയിട്ട് സ്വീകരിച്ചു; വന്ദേഭാരതിനെ വരവേറ്റ് ബിജെപി പ്രവര്‍ത്തകര്‍

കേരളത്തിലേക്കെത്തിയ വന്ദേ ഭാരത് എക്‌സ്പ്രസിന് വന്‍ വരവേല്‍പ്പ് നല്‍കി ബിജെപി പ്രവര്‍ത്തകര്‍. പാലക്കാട് ജംഗ്ഷനില്‍ പൂക്കള്‍ വിതറിയും ട്രെയിനിലെ ജീവനക്കാര്‍ക്ക് മധുരം വിതരണം ചെയ്തുമാണ് ബിജെപി പ്രവര്‍ത്തകര്‍ വരവേല്‍പ്പ് ഒരുക്കിയത്. വന്ദേഭാരത് എക്‌സ്പ്രസ് ജീവനക്കാരെ ബിജെപി പ്രവര്‍ത്തകര്‍ മാലയിട്ട് സ്വീകരിച്ചു. നാല് മിനിറ്റ് മാത്രമാണ് പാലക്കാട് ജംഗ്ഷനില്‍ ട്രെയിന്‍ നിര്‍ത്തിയത്. ബിജെപി പതാകകളുമേന്തി വന്ന പ്രവര്‍ത്തകര്‍ നരേന്ദ്രമോദിയ്ക്ക് ജയ് വിളിയ്ക്കുകയും ചെയ്തു. (BJP welcomes vande Bharat express Palakkad)
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് വന്ദേ ഭാരത് കേരളത്തില്‍ എത്തിയത്. വന്ദേ ഭാരത് എക്‌സ്പ്രസ് പാലക്കാട് ഒലവക്കോട് സ്‌റ്റേഷനിലാണ് എത്തിയത്. ഹാരവും പുഷ്പവൃഷ്ടിയുമായാണ് വന്ദേഭാരതിനെ കേരളം വരവേറ്റത്. ഈ മാസം 22ന് ട്രയല്‍ റണ്‍ നടക്കും.
Read Also: ‘വന്ദേ ഭാരതിന്റെ വേഗതയിൽ കേരളത്തിൽ ട്രെയിൻ ഓടിക്കാൻ പറ്റില്ല, ജനശതാബ്ദിയുടെ വേഗതയേ പറ്റുകയുള്ളൂ’; മന്ത്രി അബ്ദുറഹ്‌മാൻ ട്വന്റിഫോറിനോട്
രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകളാകും കേരളത്തിന് ലഭിക്കുക. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വന്ദേ ഭാരതിന് സ്‌റ്റോപ്പുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 16 കോച്ചുകളാകും എക്‌സ്പ്രസിനുണ്ടാവുക. മികച്ച വേഗതയും മുന്തിയ നിലവാരത്തിലുള്ള സൗകര്യങ്ങളുമാണ് വന്ദേ ഭാരത് എക്‌സ്പ്രസിനെ പ്രിയങ്കരമാക്കുന്നത്.
Story Highlights: BJP welcomes vande Bharat express Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here