Advertisement

അണ്ണനും തമ്പിയും തമ്മിലാണ് സൊറബയില്‍ മത്സരം; കര്‍ണാടക തെരഞ്ഞെടുപ്പിലെ ആവേശഭരിതമായ കൗതുകം

April 14, 2023
3 minutes Read
Contest between brothers again Bangarappa’s sons

രണ്ടു സഹോദരങ്ങളുടെ വാശിയേറിയ ഇലക്ഷന്‍ പോരാട്ടത്തിന് കര്‍ണാടക തെരഞ്ഞെടുപ്പ് വേദിയാകുകയാണ്. കര്‍ണാടക മുന്‍മുഖ്യമന്ത്രി അന്തരിച്ച എസ് ബംഗാരപ്പയുടെ മക്കളായ മധു ബംഗാരപ്പയും കുമാര്‍ ബംഗാരപ്പയുമാണ് ഒരേ മണ്ഡലത്തില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ കന്നഡ സിനിമ രംഗത്ത് സജീവ സാന്നിധ്യമാണ് കുമാറും മധുവും. കുമാര്‍ അറിയപ്പെടുന്ന ഒരു നടനാണെങ്കില്‍ മധു നടന്‍ എന്നതിലുപരി ഒരു നിര്‍മാതാവും കൂടിയാണ്. ശിവമോഗ ജില്ലയിലെ സൊറബ എന്ന മണ്ഡലത്തില്‍ ആണ് ഇരുവരും മത്സരിക്കുന്നത്. (Contest between brothers again Bangarappa’s sons to fight it out in Soraba)

കുമാര്‍ ബംഗാരപ്പ ബിജെപി സ്ഥാനാര്‍ഥിയായും അദ്ദേഹത്തിന്റെ അനുജന്‍ മധു ബംഗാരപ്പ കോണ്‍ഗ്രസ് ടിക്കറ്റിലുമാണ് മത്സരിക്കുന്നത്. എസ് ബംഗാരപ്പ 1967 മുതല്‍ 1994 വരെ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു, ആ സീറ്റിലേക്കാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ മക്കള്‍ മത്സരിക്കുന്നത് .ബംഗാരപ്പ ജീവിച്ചിരുന്ന കാലം തൊട്ടേ ഇവര്‍ രാഷ്ട്രീയ എതിരാളികള്‍ ആണ്. 2004 മുതല്‍ ഇവര്‍ വിരുദ്ധചേരിയില്‍ പ്രവര്‍ത്തിക്കുന്നു. 2018 ല്‍ അസ്സംബ്ലി തിരഞ്ഞെടുപ്പില്‍ മധു തന്റെ സഹോദരന്‍ കുമാറിനെ 3286 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.ഇപ്പോള്‍ സൊറബയിലെ സിറ്റിംഗ് എംഎല്‍എയാണ് മധു ബംഗാരപ്പ.

Story Highlights: Contest between brothers again Bangarappa’s sons to fight it out in Soraba

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top