വന്ദേഭാരത് മലയാളികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിഷുക്കൈനീട്ടം; കെ സുരേന്ദ്രൻ

വന്ദേഭാരത് മലയാളികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിഷുക്കൈനീട്ടമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിലെ ഇടതുവലതുമുന്നണികളുടെ കാര്യം കഷ്ടം തന്നെ. ഇത്രയും കാലം എവിടെ വന്ദേഭാരത് എന്ന് കളിയാക്കിയവർ ഇപ്പോൾ എന്നെ അറിയിച്ചില്ല, തെരഞ്ഞടുപ്പ് മുന്നിൽക്കണ്ടാണ് എന്നൊക്കെ പറയുന്നത് ബാലിശമെന്നല്ലാതെ എന്തു പറയാൻ എന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
നിരുത്തരവാദപരമായ പ്രവൃത്തിയും ഇടുങ്ങിയ ചിന്താഗതിയുമാണ് നമ്മുടെ നാട്ടിലെ മോദിവിരുദ്ധരെ ഈ ഗതിയിൽ കൊണ്ടെത്തിച്ചതെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
Read Also: ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി
കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്
മലയാളികൾക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിജിയുടെ വിഷുക്കൈനീട്ടം.
“ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം”. കേരളത്തിലെ ഇടതുവലതുമുന്നണികളുടെ കാര്യം കഷ്ടം തന്നെ. ഇത്രയും കാലം എവിടെ വന്ദേഭാരത് എന്ന് കളിയാക്കിയവർ ഇപ്പോൾ എന്നെ അറിയിച്ചില്ല, തെരഞ്ഞടുപ്പ് മുന്നിൽക്കണ്ടാണ് എന്നൊക്കെ പറയുന്നത് ബാലിശമെന്നല്ലാതെ എന്തു പറയാൻ. നിരുത്തരവാദപരമായ പ്രവൃത്തിയും ഇടുങ്ങിയ ചിന്താഗതിയുമാണ് നമ്മുടെ നാട്ടിലെ മോദിവിരുദ്ധരെ ഈ ഗതിയിൽ കൊണ്ടെത്തിച്ചത്.
Story Highlights: Prime Minister Narendra Modi’s Vishu gift Vandebharat; K Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here