Advertisement

കൊവിഡ് ബാധിച്ച് മരിച്ചതായി പ്രഖ്യാപിച്ച യുവാവിനെ രണ്ട് വർഷത്തിന് ശേഷം ജീവനോടെ കണ്ടെത്തി

April 15, 2023
Google News 3 minutes Read
Declared dead due to Covid, man found alive after 2 years

കൊവിഡ് രണ്ടാം തരംഗത്തിൽ മരിച്ചതായി പ്രഖ്യാപിച്ചയാളെ രണ്ട് വർഷത്തിന് ശേഷം ജീവനോടെ കണ്ടെത്തി. മധ്യപ്രദേശിലെ ധാർ ജില്ലയിൽ നിന്നുള്ള കമലേഷ് എന്ന 30 കാരനെയാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് കണ്ടെത്തിയത്. {Declared dead due to Covid, man found alive after 2 years}

2021-ൽ കമലേഷ് കൊവിഡ് ബാധിച്ച് മരിച്ചതായി പ്രഖ്യാപിച്ചിരുന്നു. കൊവിഡ് മരണമായതിനാൽ മാനദണ്ഡമനുസരിച്ച് മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തില്ല. അദ്ദേഹത്തിന്റെ അന്ത്യകർമങ്ങൾ നിർവഹിച്ചതായി നഗരസഭാധികൃതർ കുടുംബത്തെ അറിയിക്കുകയൂം ചെയ്തു.

മരിച്ചെന്ന് കരുതിയ കമലേഷിനെ ജീവനോടെ കണ്ടെത്തിയതോടെ പ്രദേശ വാസികളും കുടുംബക്കാരും അമ്പരന്നു, കൂടാതെ രണ്ട് വർഷത്തിന് ശേഷം വീട്ടിൽ തിരിച്ചെത്തിയ കമലേഷ് സ്വന്തം മരണവാർത്ത കേട്ട് ഞെട്ടി. കമലേഷിന്റെ ഭാര്യയും കുടുംബാംഗങ്ങളും ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ധാർ ജില്ലയിലെ അധികൃതർ വിഷയത്തിൽ അന്വേഷണം ആരംഭിച്ചു.

Story Highlights: Declared dead due to Covid, man found alive after 2 years

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here