ബിജെപി നേതാക്കൾക്ക് ഒപ്പമിരുന്ന് വിഷു സദ്യ കഴിച്ച് ഗീവർഗീസ് മാർ യൂലിയോസ്; സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്ന് വിശദീകരണം

കുന്നംകുളം മെത്രോപോലീത്ത ഗീവർഗീസ് മാർ യൂലിയോസ് ബിജെപി നേതാവ് എൻ ഹരിയുടെ വീട്ടിലെത്തി. വിഷു ആഘോഷങ്ങളുടെ ഭാഗമായായാണ് സന്ദർശനം. ബിജെപി നേതാക്കൾക്ക് ഒപ്പമിരുന്ന് വിഷു സദ്യ കഴിച്ചു.യൂലിയോസ് മെത്രോപൊലീത്തയോടെ ബിജെപി അനുകൂല നിലപാട് വിവാദമായിരുന്നു. പിന്നാലെ കാതോലിക്ക ബാവ യൂലിയോസ് പിതാവിന്റെ നിലപാട് തള്ളുകയും ചെയ്തിരുന്നു.(Geevarghese Mar yulios had Vishu Sadya with BJP leaders)
സന്ദർശനത്തിൽ രാഷ്ട്രീയമില്ലെന്ന് മെത്രോപോലീത്ത ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയും ശത്രുവോ മിത്രമോ അല്ല. താൻ പറയുന്നത് പൊതുവായ കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.
Read Also: ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി
അതേസമയം ബിജെപിയോട് അയിത്തമില്ല, നിലപാടുമായി മെത്രോപ്പൊലീത്ത മാർ ഗീവർഗീസ് യൂലിയോസ് നേരത്തെ രംഗത്തെത്തിയിരുന്നു. ഓർത്തോഡോക്സ് സഭയ്ക്ക് ബിജെപിയോട് അയിത്തമില്ല. ആർഎസ്എസിന് കുറെ നല്ല കാര്യങ്ങളുണ്ട്. തന്റേത് വ്യക്തിപരമായ അഭിപ്രായം. ഓർത്തോഡോക്സ് സഭയ്ക്കും സമാനമായ നിലപാടാണ്.
ആരെങ്കിലും എന്തെങ്കിലും കാണിച്ചാല്‍ അത് മുഴുവന്‍ മോദിയാണ്, ബിജെപിയാണ് എന്ന് ചാപ്പ കുത്തുന്നതിനോട് തനിയ്ക്കും തന്റെ സഭയ്ക്കും യോജിപ്പില്ലെന്നും മെത്രാപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പറഞ്ഞു.
Story Highlights: Geevarghese Mar yulios had Vishu Sadya with BJP leaders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here