ഐപിഎൽ: ബാംഗ്ലൂരിനു ബാറ്റിംഗ്; വിജയകുമാർ വിശാഖിന് അരങ്ങേറ്റം

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു ബാറ്റിംഗ്. ടോസ് നേടിയ ഡൽഹി നായകൻ ഡേവിഡ് വാർണർ ബാംഗ്ലൂരിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റങ്ങളുണ്ട്. ബാംഗ്ലൂർ രണ്ട് മാറ്റങ്ങളുമായി ഇറങ്ങുമ്പോൾ ഡൽഹി നിരയിൽ ഒരു മാറ്റമുണ്ട്.
ബാംഗ്ലൂരിൽ ഡേവിഡ് വില്ലിയ്ക്ക് പകരം വനിന്ദു ഹസരങ്ക ഇറങ്ങും. കരൺ ശർമയ്ക്ക് പകരം കർണാടക പേസർ വിജയകുമാർ വിശാഖ് അരങ്ങേറും. ഡൽഹിയിൽ റോവ്മൻ പവലിനു പകരം മിച്ചൽ മാർഷ് കളിക്കും.
ടീമുകൾ:
Delhi Capitals: David Warner, Mitchell Marsh, Yash Dhull, Manish Pandey, Axar Patel, Aman Hakim Khan, Lalit Yadav, Abishek Porel, Kuldeep Yadav, Anrich Nortje, Mustafizur Rahman
Royal Challengers Bangalore: Virat Kohli, Faf du Plessis, Mahipal Lomror, Glenn Maxwell, Shahbaz Ahmed, Dinesh Karthik, Wanindu Hasaranga, Harshal Patel, Wayne Parnell, Mohammed Siraj, Vijaykumar Vyshak
Story Highlights: ipl rcb dc toss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here