കസ്റ്റഡിയിലെടുത്ത ആം ആദ്മി പാർട്ടിയുടെ ഉന്നത നേതാക്കളെ വിട്ടയച്ചു; അഴിമതി ആരോപണം വ്യാജമെന്ന് വ്യക്തമാക്കി കെജ്രിവാൾ

ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യുന്നതിനിടെ പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചതിന് കസ്റ്റഡിയിലെടുത്ത ആം ആദ്മി പാർട്ടിയുടെ ഉന്നത നേതാക്കളെ വിട്ടയച്ചു. സിബിഐ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയെന്നും മദ്യനയ അഴിമതി ആരോപണം വ്യാജമാണെന്നും കെജ്രിവാൾ മാധ്യമങ്ങളോട് വ്യക്തമാക്കി. ( delhi liquor scam corruption allegations are false Arvind Kejriwal ).
സിബിഐയുടെ ചോദ്യം ചെയ്യലിന് പിന്നിൽ വൃത്തികെട്ട രാഷ്ട്രീയമാണ്. ബിജെപിക്ക് ആം ആദ്മി പാർട്ടിയെ തകർക്കണം. അതാണ് അവരുടെ പ്രധാന ലക്ഷ്യം. എന്നാൽ രാജ്യത്തെ ജനങ്ങൾ ആം ആദ്മി പാർട്ടിയോടൊപ്പമാണെന്നും കെജ്രിവാൾ പറഞ്ഞു. ഇന്ന് ഒമ്പതുമണിക്കൂറോളമാണ് സിബിഐ കെജ്രിവാളിനെ ചോദ്യം ചെയ്തത്. അരവിന്ദ് കെജ്രിവാളിനെ ചോദ്യം ചെയ്യുന്നതിൽ സിബിഐ ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധിച്ച എഎപി നേതാക്കളെയാണ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നത്. അവരെയാണ് ഇപ്പോൾ വിട്ടയച്ചിരിക്കുന്നത്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ സിബിഐ ആസ്ഥാനത്ത് നിന്ന് മാറിയതിനു പിന്നാലെ ആയിരുന്നു മന്ത്രിമാരായ സൗരഭ്, ആത്തിഷി, ഗെഹ്ലോട്ട് എന്നിവരെ അടക്കം കസ്റ്റഡിയിൽ എടുത്തത്. പൊലീസ് നേരത്തെ സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും നേതാക്കൾ വഴങ്ങാതായതോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഗഗതാഗത തടസം ഉണ്ടാകുന്നു എന്ന് ആരോപിച്ചാണ് സിബിഐ ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധിക്കുന്ന എഎപി നേതാക്കളോട് പിരിഞ്ഞ് പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്. എന്നാൽ ബാരിക്കേഡ് വച്ച് ഗതാഗത തടസം ഉണ്ടാക്കിയത് പൊലീസെന്ന് നേതാക്കളും ആരോപിച്ചു. പ്രതിഷേധം തുടരുമെന്നും നേതാക്കൾ പറഞ്ഞിരുന്നു.
Story Highlights: delhi liquor scam corruption allegations are false Arvind Kejriwal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here