പിണക്കം മാറാതെ കോലിയും ഗാംഗുലിയും?; കൈകൊടുക്കാതെ മാറിനടന്ന് ദാദ

ഐപിഎല്ലിനിടെ നേര്‍ക്കുനേര്‍ കണ്ടിട്ടും ഹസ്തദാനം നടത്താതെ വിരാട് കോലിയും സൗരവ് ഗാംഗുലിയും. മത്സരത്തിൽ ആര്‍സിബിക്കായി അര്‍ധ സെഞ്ച്വറി നേടിയ കോലി മല്‍സരത്തിനൊടുവിലാണ് ഗാംഗുലിക്ക് കൈ നല്‍കാതെ കളം വിട്ടത്. വിരാട് കോലി-സൗരവ് ഗാംഗുലി തർക്കം പരസ്യമായ രഹസ്യമാണ്. സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായിരിക്കെ കോലിയെ ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കിയതിനു പിന്നാലെയാണ് വിവാദങ്ങൾ ആരംഭിച്ചത്.
കോലിയും ഗാംഗുലിയും അത്രനല്ല ബന്ധത്തിലല്ലെന്ന് തെളിയിക്കുന്നതാണ് ശനിയാഴ്ച ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന രണ്ടു സംഭവങ്ങൾ. വിരാട് കോലി അംഗമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും സൗരവ് ഗാംഗുലി ഡയറക്ടറായ ഡൽഹി ക്യാപിറ്റൽസും തമ്മിലായിരുന്നു മത്സരം.
ഡൽഹിയുടെ മറുപടി ബാറ്റിങ്ങിൽ 18-ാം ഓവറിൽ നിന്നുള്ളതാണ് ആദ്യ വിഡിയോ. ആ ഓവറിന്റെ മൂന്നാം പന്തിൽ, 10 പന്തിൽ 18 റൺസെടുത്ത് നിൽക്കുന്ന ഡൽഹി താരം അമൻ ഹക്കിം ഖാനെ പുറത്താക്കാൻ കോലി ലോങ്-ഓണിൽ ഒരു തകർപ്പൻ ക്യാച്ചെടുത്തു.
ബൗണ്ടറി റോപ്പിനരികിലൂടെ ഫീൽഡിങ് പൊസിഷനിലേക്ക് തിരിച്ചുപോകുമ്പോൾ, ഡഗൗട്ടിൽ ഇരിക്കുകയായിരുന്ന ഗാംഗുലിയെ കോലി തുറിച്ചു നോക്കുകയായിരുന്നു. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടു.
Virat kohli Didn't shake hands with Ganguly… #RCBvDC pic.twitter.com/0jw8AjoGHW
— runmachinevirat (@runmachinevi143) April 15, 2023
ബാംഗ്ലൂർ 23 റൺസിനു മത്സരം വിജയിച്ചശേഷമുള്ളതാണ് രണ്ടാമത്തെ വിഡിയോ. ഇരുടീമുകളിലെയും അംഗങ്ങൾ പരസ്പരം ഹസ്തദാനം ചെയ്യുന്ന സമയത്ത് കോലിയുമായി ഹസ്തദാനം ചെയ്യുന്നത് ഒഴിവാക്കാൻ ഗാംഗുലി ക്യൂവിൽ മാറിപോകുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
അതേസമയം ബെംഗളൂരുവില്‍ വച്ച് നടന്ന മല്‍സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 23 റണ്‍സിനായിരുന്നു ആര്‍സിബി പരാജയപ്പെടുത്തിയത്. 34 പന്തില്‍ നിന്ന് 500 റണ്‍സെടുത്ത കോലി മികച്ച പ്രകടനമാണ് നടത്തിയത്.
Story Highlights: IPL 2023: Virat Kohli Refuses To Shake Hands With Sourav Ganguly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here