രാഹുൽ ഗാന്ധി ഇന്ന് കർണാടകയിൽ എത്തും; അയോഗ്യതയ്ക്ക് കാരണമായ അതേ വേദിയിൽ

തെരഞ്ഞെടുപ്പിന് സജ്ജമായ കർണാടകയിൽ ഇന്ന് രാഹുൽ ഗാന്ധിയെത്തും. കോലാറിലാണ് പൊതുസമ്മേളനവും റാലിയും നടക്കുക. ഉച്ചയ്ക്ക് 12 മണിയ്ക്കാണ് പരിപാടി. എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ടതിനു ശേഷം ആദ്യാമായാണ് രാഹുൽ കർണാടകയിലെത്തുന്നത്. ( Rahul gandhi karnataka kolar )
2019 ൽ കോലാറിൽ നടത്തിയ പ്രസംഗമായിരുന്നു രാഹുലിന്റെ അയോഗ്യതയ്ക്ക് കാരണമായത്. അവിടെ തന്നെയാണ് കോൺഗ്രസ് ഇന്ന് പൊതുയോഗം സംഘടിപ്പിച്ചത്. രണ്ടു തവണ മാറ്റിവെച്ച സന്ദർശനമാണ് ഇന്ന് നടക്കുക.
വൈകിട്ട് അഞ്ചുമണിയ്ക്ക് ബംഗളൂരു ജെപി നഗറിൽ ശുചീകരണ തൊഴിലാളികളുമായും വഴിയോര കച്ചവടക്കാരുമായും രാഹുൽ ഗാന്ധി സംവദിയ്ക്കും. 6.15ന് ഇന്ദിരാഗാന്ധി ഭവന്റെ ഉദ്ഘാടനവും രാഹുൽ നിർവഹിക്കും.
Story Highlights: Rahul gandhi karnataka kolar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here