അമേരിക്കയില്‍ പിറന്നാള്‍ പാര്‍ട്ടിയ്ക്കിടെ വെടിവയ്പ്പ്; നാല് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

അമേരിക്കയിലെ അലബാമയിലുണ്ടായ വെടിവയ്പ്പില്‍ നാല് പേര്‍ മരിച്ചു. പിറന്നാള്‍ ആഘോഷവേദിയിലാണ് വെടിവയ്പ്പ് നടന്നത്. നിരവധി പേര്‍ക്ക് വെടിവയ്പ്പില്‍ പരുക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം 3.30ന് മാസ്റ്റര്‍പീസ് ഡാന്‍സ് സ്റ്റുഡിയോയിലാണ് വെടിവയ്പ്പ് നടന്നത്. (Shooter kills four people at US teenagers’ birthday party)
വെടിവയ്പ്പിനെ അലബാമ സംസ്ഥാന ഗവര്‍ണര്‍ കയ് ഐവി ഉള്‍പ്പെടെയുള്ളവര്‍ ശക്തമായി അപലപിച്ചു. വിഷയം അന്വേഷിച്ചുവരികയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു. ഇത്തരം അക്രമങ്ങള്‍ ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി
അക്രമി ആരെന്നോ അയാളുടെ ലക്ഷ്യമെന്തെന്നോ വ്യക്തമായിട്ടില്ല. മരിച്ചവരില്‍ ഒരു യുവാവ് അലബാമയിലെ ഒരു സ്റ്റാര്‍ അത്‌ലറ്റാണെന്നാണ് വിവരം. മരിച്ചവരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
Story Highlights: Shooter kills four people at US teenagers’ birthday party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here