മദ്യപിച്ചെത്തിയ മകന്‍ ക്രൂരമായി മര്‍ദിച്ചു; പിതാവ് മരിച്ചു; മാതാവ് ചികിത്സയില്‍

മദ്യപിച്ചെത്തിയ മകന്റെ മര്‍ദ്ദനം മൂലം പരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു. തിരുവമ്പാടി മുത്തപ്പന്‍ പുഴ പുളിക്കല്‍ വീട്ടില്‍ സെബാസ്റ്റ്യന്‍ ആണ് മരിച്ചത് .മകന്‍ അഭിലാഷ് ആണ് തന്നെ മര്‍ദിച്ചത് എന്ന് ഇയാള്‍ പൊലീസിന് മൊഴിനല്‍കിയിരുന്നു.ഇക്കഴിഞ്ഞ മാര്‍ച്ച് 31നാണ് ദമ്പതികള്‍ക്ക് മര്‍ദനമേറ്റത് .ദമ്പതികള്‍ അവശനിലയില്‍ കഴിയുന്നുവെന്ന് നാട്ടുകാര്‍ ആണ് അധികൃതരെ അറിയിച്ചത്. (Son killed father in thiruvambady)
തുടര്‍ന്ന് ജനമൈത്രി പോലീസും പഞ്ചായത്തധികൃതരും പാലിയേറ്റീവ് പ്രവര്‍ത്തകരും സ്ഥലത്തെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.തുടര്‍ന്ന് ഇന്നാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേ സെബാസ്റ്റിയന്‍ മരിച്ചത്.മര്‍ദ്ദന വിവരമറിഞ്ഞു ദമ്പതികളുടെ വീട്ടില്‍ എത്തിയപ്പോള്‍ ഭീതിജനകമായ അവസ്ഥയായിരുന്നു എന്ന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ അബ്ദുറഹിമാന്‍ പറഞ്ഞു.
Read Also: ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി
സംഭവവുമായി ബന്ധപ്പെട്ട് തിരുവമ്പാടി പോലീസ് കേസ് എടുത്തിട്ടുണ്ട്.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട് ലഭിച്ചാല്‍ തുടര്‍ നടപടികളിലേക്ക് കടക്കുമെന്ന് തിരുമ്പാടി പൊലീസ് അറിയിച്ചു.ആക്രമണത്തില്‍ പരിക്കേറ്റ സെബാസ്റ്റ്യന്റെ ഭാര്യ മേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആണ്.
Story Highlights: Son killed father in Thiruvambady
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here