സിറിയയിലെ ആഭ്യന്തര സംഘർഷങ്ങൾക്ക് രാഷ്ട്രീയ പരിഹാരമാണ് ആവശ്യം; നിരീക്ഷിച്ച് ഗൾഫ്-അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗം

സിറിയയിലെ ആഭ്യന്തര സംഘർഷങ്ങൾ പരിഹരിക്കുന്നതിന് രാഷ്ട്രീയ പരിഹാരമാണ് ആവശ്യമെന്ന് ഗൾഫ്-അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗം അഭിപ്രായപ്പെട്ടു. സിറിയൻ സംഘർഷം പരിഹരിക്കുന്നതിന് ഊർജ്ജിത ശ്രമങ്ങൾ വേണമെന്നും യോഗം വ്യക്തമാക്കി. ( syria civil war need political solution )
പന്ത്രണ്ടു വർഷമായി തുടരുന്ന സിറിയൻ സംഘർഷത്തിൽ നൂറുകണക്കിന് മനുഷ്യ ജീവനുകളാണ് നഷ്ടപ്പെട്ടത്. പ്രശ്നം പരിഹാരിഹരിക്കാൻ രാഷ്ട്രീയ തീരുമാനമാണ് ആവശ്യമെന്ന് ഗൾഫ-അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗം വിലയിരുത്തി. സിറിയൻ പ്രതിസന്ധി ചർച്ചചെയ്യാൻ ജിദ്ദയിൽ കൂടിയ യോഗത്തിൽ സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അധ്യക്ഷത വഹിച്ചു.
ദുരിത ബാധിത പ്രദേശങ്ങളിൽ അവശ്യ വസ്തുക്കൾ എത്തിക്കാൻ സാഹചര്യം ഒരുക്കണം. അഭയാർഥികളായി കഴിയുന്ന സിറിയക്കാരെ മാതൃരാജ്യങ്ങളിൽ മടക്കി എത്തിക്കണം. സിറിയയിൽ സമാധാനത്തിനുളള അന്തരീക്ഷം സൃഷ്ടിക്കണമെന്നും വിവിധ രാജ്യങ്ങിലെ മന്ത്രിമാർ പങ്കെടുത്ത യോഗം ആവശ്യപ്പെട്ടു.
യുഎൻ നിർദേശങ്ങൾക്കനുസരിച്ച് പലസ്തീൻ രാഷ്ട്രം സ്ഥാപിച്ച് പ്രശ്നം പരിഹരിക്കണം. സമാധാനം തകർക്കുന്ന ഇസ്രായേൽ നടപടികളെ യോഗം അപലപിച്ചു. ബഹ്റൈൻ, ഒമാൻ, ഖത്തർ, ഈജിപ്ത്, ഇറാഖ്, ജോർദാൻ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരും യുഎഇ നയതന്ത്ര ഉപദേഷ്ടാവും യോഗത്തിൽ പങ്കെടുത്തു.
Story Highlights: syria civil war need political solution
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here