വൈകിയാണെങ്കിലും വന്ദേ ഭാരത് വരുന്നത് സന്തോഷകരം; പക്ഷെ കെ-റെയിലിന് ബദലാകില്ല; മുഹമ്മദ് റിയാസ്

വൈകിയാണെങ്കിലും വന്ദേ ഭാരത് വരുന്നത് സന്തോഷകരം, പക്ഷെ കെ-റെയിലിന് ബദലാകില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളമാണ് ഏറ്റവുമധികം ടിക്കറ്റ് എടുത്ത് യാത്ര ചെയുന്ന ജനങ്ങളുള്ള സംസ്ഥാനം. മറ്റ് പലയിടത്തും ആളുകൾ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാറില്ലെന്ന് റെയിൽവേ തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെ വരുമാനം നൽകുന്ന കേരളത്തിൽ അതിനനുസരിച്ചുള്ള ട്രെയിനുകൾ പുതിയത് ലഭിക്കുന്നില്ല. ബോഗികൾ പലതും തൊടാൻ പേടിയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.(Vande Bharat is coming late But there is no substitute for K-Rail)
വന്ദേ ഭാരത് പുതിയ ബോഗികൾ ഉള്ള ട്രെയിനാണ്. പക്ഷെ എല്ലാ സംസ്ഥാനങ്ങൾക്കും കൊടുത്തതിന് ശേഷം കേരളത്തിന് ലഭിക്കുന്നു. കുറെ കാലത്തിന് ശേഷം ഒരു ട്രെയിൻ ലഭിച്ചത് സന്തോഷം. എന്നാൽ കൃത്രിമയായി സന്തോഷം പടർത്തുന്നവരാണ് ഉള്ളത്.
Read Also: ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി
നിലവിലുള്ള ട്രെയിൻ ഗതാഗതം തടസപ്പെടാതെ എങ്ങനെ വന്ദേ ഭാരത് യാത്ര സാധ്യമാകുമെന്നത് പരിശോധിക്കണം. കേരളത്തിലെ നിലവിലുള്ള ട്രെയിൻ പാതയ്ക്ക് മാറ്റം വരുത്താതെ വന്ദേ ഭാരത് ട്രെയിനിന്റെ ഉപയോഗം എത്രത്തോളമാണെന്നാണ് പ്രധാനം. നിലവിലുള്ള സ്ഥിതി അനുസരിച്ച് ജനശദാബ്ദിയുടെയും രാജദാനിയുടെയും വേഗത്തിൽ മാത്രമേ വന്ദേ ഭാരതിന് പോകാൻ കഴിയൂ.
626 വളവുകൾ കേരളത്തിൽ നികത്തണം. നിലവിലുള്ള സംവിധാനം തസ്ടപ്പെടുത്താതെ അത് സാധ്യമാകില്ല. ഇതിന് വരുന്ന ചിലവ് അതിഭീകരമാണ്. എന്നാൽ സിൽവർ ലൈൻ 20 മിനിറ്റ് ഇടവിട്ട് സർവീസ് നടത്തും. 3 മിനിറ്റിൽ ഒരു ട്രെയിൻ എന്ന നിലയിൽ മാറ്റാനാകും. സിൽവർ ലൈന് ഒന്നും ബദലല്ല ഇത്തരം സംവിധാനങ്ങൾ എന്നും മന്ത്രി പറഞ്ഞു.
Story Highlights: Vande Bharat is coming late But there is no substitute for K-Rail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here