‘വന്ദേ ഭാരത് എക്സ്പ്രസ് മംഗളൂരു വരെ നീട്ടണം’; റെയിൽവേ മന്ത്രിക്ക് കത്തയച്ച് വി ഡി സതീശൻ

വന്ദേ ഭാരത് എക്സ്പ്രസ് മംഗളൂരു വരെ നീട്ടണമെന്ന് വി ഡി സതീശൻ. കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചു. റെയിൽ പാളങ്ങളിലെ വളവുകൾ നികത്തി ഹൈ സ്പീഡ് കണക്ടിവിറ്റി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(Vandebharat should be extended to mangaluru- V D Satheeshan)
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ പ്രഖ്യാപിച്ചിരിക്കുന്ന വന്ദേഭാരത് സര്‍വീസില്‍ കാസര്‍ഗോഡിനെ കൂടി ഉള്‍പ്പെടുത്തണമെന്നും കണക്ടിവിറ്റി പൂര്ണമാകാന് മംഗളൂരു വരെ സര്‍വീസ് നീട്ടണമെന്നുമാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്.
Read Also: ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി
നിലവിലെ റെയില്‍ പാളങ്ങളുടെ വളവുകള്‍ നികത്തിയും സിഗ്നലിങ് സംവിധാനം മെച്ചപ്പെടുത്തിയും വന്ദേഭാരതിന് പരമാവധി സ്പീഡില്‍ സര്‍വീസ് നടത്താനുള്ള സൗകര്യം ഒരുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Story Highlights: Vandebharat should be extended to mangaluru- V D Satheeshan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here