വെറും 19-ാം വയസിൽ മിസ് ഇന്ത്യ; ബിസിനസ് മാനേജ്‌മെന്റ് ബിരുദധാരി; ആരാണ് നന്ദിനി ഗുപ്ത

ബുദ്ധികൊണ്ടും സൗന്ദര്യം കൊണ്ടും ഇന്ത്യയുടെ സുന്ദരിപട്ടം സ്വന്തമാക്കിയിരിക്കുകയാണ് 19 കാരിയായ നന്ദിനി ഗുപ്ത. രാജസ്ഥാനിലെ കോട്ട സ്വദേശിനിയായ നന്ദിനി മണിപ്പൂരിലെ ഇംഫാൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടത്. ( Who is Nandini Gupta Miss India 2023 )
ചെറുപ്പം മുതൽ തന്നെ കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിലും ആളുകളെ രസിപ്പിക്കുന്നതിലും മിടുക്കിയായിരുന്നു നന്ദിനി ഗുപ്തയെന്ന് ബന്ധുക്കൾ പറയുന്നു. രാജസ്ഥാനിലെ സെന്റ് പോൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ നന്ദിനി ലാലാ ലജ്പത് റായ് കോളജിൽ നിന്നാണ് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം നേടിയത്.
ജീവിതത്തിലുണ്ടാകുന്ന തിരിച്ചടികളാണ് ഒരാളുടെ വ്യക്തിത്വം വികസിപ്പിക്കുന്നതെന്ന് നന്ദിനി പറയുന്നു. മുന്നോട്ടുള്ള ജീവിതത്തിൽ സംഭവിക്കാനിടയുള്ള പ്രതിസന്ധികളേയും നിരാശകളേയും അവഗണനകളേയും തരണം ചെയ്യാൻ താൻ പ്രാപ്തയാണെന്ന് നന്ദിനി മിസ് ഇന്ത്യ വേദിയിൽ പറഞ്ഞു.
30 മത്സരാത്ഥികളാണ് ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തത്. ഡൽഹി ഉൾപ്പടെയുള്ള 29 സംസ്ഥാനങ്ങളേയും പ്രതിനിധീകരിച്ച് മത്സരാർത്ഥികൾ പങ്കെടുത്തു. കൂടാതെ കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്നുള്ള ഒരു പ്രതിനിധിയും രാജ്യന്തര സൗന്ദര്യ മത്സരത്തിന്റെ ഭാഗമായി. ഫാഷൻ രംഗത്തെ പ്രമുഖരായ കാർത്തിക്ക് ആര്യൻ, അനന്യ പാണ്ഡെ, മുൻ മിസ് ഫെമിന കിരീടം ചൂടിയ സിനി ഷെട്ടി തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി.
Story Highlights: Who is Nandini Gupta Miss India 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here