സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഹൃദയാഘാതം മൂലം മരിച്ചു; തൊട്ടുപിന്നാലെ പെൺസുഹൃത്തിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഹൃദയാഘാതം മൂലം മരിച്ചു. ഷാജഹാൻ കൊലക്കേസിലെ പന്ത്രണ്ടാം പ്രതി ബിജുവാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചിരിക്കുമ്പോൾ ബിജുവിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ( Murder suspect dies of heart attack, his girlfriend committed suicide ).
Read Also: ഹൃദയാഘാതം: കുവൈറ്റില്‍ മലയാളി യുവാവ് അന്തരിച്ചു
ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തൊട്ടുപിറകെ ബിജുവിൻ്റെ പെൺസുഹൃത്തിനെ പുലർച്ചെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തി. ബിജുവിൻ്റെ മരണമറിഞ്ഞുള്ള ആഘാതത്തിൽ ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
Story Highlights: Murder suspect dies of heart attack, his girlfriend committed suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here