ഐപിഎൽ; ബാംഗ്ലൂരിന് ടോസ് നേട്ടം; ചെന്നൈയെ ബാറ്റിങ്ങിന് അയച്ചു

ചിന്നസ്വാമിയിൽ ചെന്നൈ സൂപ്പർ കിങ്സിന് എതിരായ മത്സരത്തിൽ ബാംഗ്ലൂരിന് ടോസ് നേട്ടം. ടോസ് നേടിയ ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡ്യു പ്ലെസിസ് ബോളിങ് തെരഞ്ഞെടുത്തു. ധാരാളം റണ്ണൊഴുകുന്ന ചിന്ന സ്വാമിയിൽ രണ്ടാം ഇന്നിഗ്‌സിൽ മത്സരം കൈപ്പിടിയിൽ ഒതുക്കാം എന്ന ലക്ഷ്യമാണ് ബാംഗ്ലൂരിനുള്ളത്. ബാംഗ്ലൂർ ടീമിൽ മാറ്റങ്ങൾ ഒന്നും തന്നെയില്ല. എന്നാൽ, ഒരു മാറ്റവുമായാണ് ചെന്നൈ ഇന്ന് ഇറങ്ങുന്നത്. പരുക്കേറ്റ ദക്ഷിണാഫ്രിക്കൻ താരം സിസാണ്ട മഗലക്ക് പകരം ശ്രീലങ്കൻ യുവ താരം മതീഷ പതിരാണ കളിക്കും. പകരക്കാരായി വന്ന താരങ്ങൾ നല്ല രീതിയിൽ തന്നെ കളിക്കാറുണ്ടെന്ന് വിശ്വാസം ചെന്നൈ ക്യാപ്റ്റൻ എം. എസ് ധോണി ടോസ് വേളയിൽ പങ്കുവെച്ചു. RCB vs CSK IPL 2023: RCB win the toss and opt to bowl first
Chennai Super Kings (Playing XI): Devon Conway, Ruturaj Gaikwad, Ajinkya Rahane, Moeen Ali, Ambati Rayudu, Shivam Dube, Ravindra Jadeja, MS Dhoni(w/c), Matheesha Pathirana, Tushar Deshpande, Maheesh Theekshana
Royal Challengers Bangalore (Playing XI): Virat Kohli, Faf du Plessis(c), Mahipal Lomror, Glenn Maxwell, Shahbaz Ahmed, Dinesh Karthik(w), Harshal Patel, Wanindu Hasaranga, Wayne Parnell, Vijaykumar Vyshak, Mohammed Siraj
Story Highlights: RCB vs CSK IPL 2023: RCB win the toss and opt to bowl first
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here