വിൻഡ്‌ഷീൽഡിൽ വിള്ളൽ; എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

എയർ ഇന്ത്യ വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. 180 യാത്രക്കാരുമായി പറന്നുയർന്ന പൂനെ-ഡൽഹി വിമാനത്തിൻ്റെ വിൻഡ്‌ഷീൽഡിൽ വിള്ളലുണ്ടെന്ന സംശയത്തെ തുടർന്നാണിത്. വൈകുന്നേരം 5:50 നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. എന്നാൽ വിൻഡ്‌ഷീൽഡിൽ വിള്ളലുണ്ടെന്ന പൈലറ്റിൻ്റെ സംശയത്തെ തുടർന്ന് ഉടൻ തിരിച്ചിറക്കുകയായിരുന്നു. ലാൻഡിംഗ് സമയത്ത് ഒരു ചെറിയ വിള്ളൽ കണ്ടെത്തിയെന്നും, വിൻഡ്‌ഷീൽഡ് മാറ്റിസ്ഥാപിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു.(Air India Flight Makes Emergency Landing After Windshield Cracks)
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here