Advertisement

നേപ്പാളിൽ കാണാതായ ഇന്ത്യൻ പർവതാരോഹകയെ കണ്ടെത്തി

April 18, 2023
3 minutes Read
Baljeet Kaur

നേപ്പാളിലെ അന്നപൂർണ പർവതത്തിൽ നിന്ന് കാണാതായ ഇന്ത്യൻ വനിതാ പർവതാരോഹക ബൽജീത് കൗറിനെ(Baljeet Kaur) ജീവനോടെ കണ്ടെത്തി. ഏരിയൽ സെർച്ച് ടീം നടത്തിയ തെരച്ചിലിൽ, ക്യാമ്പ് IV ന് സമീപത്തു നിന്നും 27 കാരിയെ കണ്ടെത്തിയതായി പയനിയർ അഡ്വഞ്ചർ പസാങ് ഷെർപ്പയുടെ ചെയർമാൻ അറിയിച്ചു. തിങ്കളാഴ്ചയാണ് പർവതത്തിൽ നിന്ന് ഇറങ്ങുന്നതിനിടെ കൗറിനെ കാണാതായത്. (Indian mountaineer Baljeet Kaur found alive day after went missing from Nepal)

സപ്ലിമെന്റൽ ഓക്‌സിജൻ ഉപയോഗിക്കാതെ ലോകത്തിലെ ഏറ്റവും ഉയരമുള്ള പത്താമത്തെ കൊടുമുടി കീഴടക്കിയ വ്യക്തിയാണ് ബൽജീത് കൗർ. അന്നപൂർണ കയറ്റത്തിനും കൗർ സപ്ലിമെന്റൽ ഓക്‌സിജൻ ഉപയോഗിച്ചിരുന്നില്ല. കൊടുമുടി കയറി, മുകളിൽ നിന്ന് ഇറങ്ങുന്നതിനിടെയാണ് ഇവരെ കാണാതായത്. ബൽജീതിനെ എയർലിഫ്റ്റ് ചെയ്യാനുളള രക്ഷാപ്രവർത്തനം നടക്കുകയാണെന്നും ഷെർപ്പ പറഞ്ഞു.

രാജസ്ഥാനിലെ കിഷൻഗഢ് സ്വദേശി അനുരാഗ് മാലു എന്ന മറ്റൊരു ഇന്ത്യൻ പർവതാരോഹകൻ 6000 മീറ്റർ ഉയരത്തിൽ നിന്ന് വീണു മരിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു പര്വതാരോഹകയെ കാണാതായത്. ഇത് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 8,091 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അന്നപൂർണ ലോകത്തിലെ ഏറ്റവും ഉയരമുള്ള പത്താമത്തെ പർവതമാണ്.

Story Highlights: Indian mountaineer Baljeet Kaur found alive day after went missing from Nepal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top