‘ഇനി ആരെയും ഭീഷണിപ്പെടുത്താൻ മാഫിയകൾ ധൈര്യപ്പെടില്ല’; യോഗി

ബിജെപി സർക്കാരിന് കീഴിൽ സംസ്ഥാനത്ത് ആരെയും അപായപ്പെടുത്താൻ മാഫിയകൾ ധൈര്യപ്പെടില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്(Yogi Adityanath). തലസ്ഥാനമായ ലക്‌നൗവിൽ ടെക്‌സറ്റൈൽ പാർക്കിന്റെ ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുപിയിൽ ക്രമസമാധാന നില തകർന്നെന്ന പ്രതിപക്ഷ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു യോഗി. (No Mafia Can Endanger Anyone: Yogi Adityanath)
‘നേരത്തെ സംസ്ഥാനം സ്വത്വ പ്രതിസന്ധി നേരിട്ടിരുന്നു. എന്നാൽ ഇന്ന് യുപിയിൽ ക്രിമിനലുകളും മാഫിയകളും പ്രതിസന്ധിയിലാണ്. ഇപ്പോൾ ഗുണ്ടാസംഘങ്ങൾക്കും മാഫിയകൾക്കും വ്യവസായികളെ ഫോണിലൂടെ ഭീഷണിപ്പെടുത്താൻ കഴിയില്ല. ഉത്തർപ്രദേശ് ഇന്ന് മെച്ചപ്പെട്ട ക്രമസമാധാന നില വാഗ്ദാനം ചെയ്യുന്നു യുപിയുടെ പുരോഗതി ആർക്കും ഒളിച്ചുവയ്ക്കാനാകില്ല’ – മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന് കലാപ ചരിത്രമുണ്ട്. 2012 നും 2017 നും ഇടയിൽ ഉത്തർപ്രദേശിൽ 700 ലധികം കലാപങ്ങൾ നടന്നു. എന്നാൽ 2017 നും 2023 നും ഇടയിൽ ഉത്തർപ്രദേശിൽ ഒരു കലാപം പോലും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗുണ്ടാ നേതാവും മുൻ എംപിയുമായ അതിഖ് അഹമ്മദും സഹോദരൻ അഷ്‌റഫും പ്രയാഗ്‌രാജിൽ വെടിയേറ്റ് മരിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് യോഗിയുടെ ആദ്യ പ്രതികരണം.
Story Highlights: No Mafia Can Endanger Anyone: Yogi Adityanath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here