Advertisement

ഐപിഎലിൽ 6000 റൺസ് തികച്ച് രോഹിത് ശർമ

April 18, 2023
Google News 1 minute Read

ഐപിഎലിൽ 6000 റൺസ് തികച്ച് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ. ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ മാത്രം താരമാണ് രോഹിത്. വിരാട് കോലി, ശിഖർ ധവാൻ, ഡേവിഡ് വാർണർ എന്നീ താരങ്ങളാണ് മുൻപ് ഈ നേട്ടത്തിലെത്തിയിട്ടുള്ളത്. വാഷിംഗ്ടൺ സുന്ദറിനെ ബൗണ്ടറിയടിച്ചാണ് രോഹിത് ഈ നേട്ടത്തിലെത്തിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 192 റൺസ് നേടി. 40 പന്തിൽ 64 റൺസ് നേടി പുറത്താവാതെ നിന്ന കാമറൂൺ ഗ്രീൻ ആണ് ടോപ്പ് സ്കോറർ. ഇഷാൻ കിഷൻ (38), തിലക് വർമ (37), രോഹിത് വർമ (28) എന്നിവരും മുംബൈക്കായി തിളങ്ങി. സൺറൈസേഴ്സിനായി മാർക്കോ യാൻസൻ 2 വിക്കറ്റ് വീഴ്ത്തി.

Story Highlights: rohit sharma completed 6000 runs ipl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here