കർണാടക തെരഞ്ഞെടുപ്പ്; മോദി ഉൾപ്പെടെ 40 താരപ്രചാരകരുടെ പട്ടിക പുറത്തിറക്കി ബിജെപി

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി താരപ്രചാരകരുടെ പട്ടിക പുറത്തിറക്കി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുൾപ്പെട്ട 40 പേരടങ്ങുന്ന താര പട്ടികയാണ് പുറത്തു വിട്ടിരിക്കുന്നത്. മെയ് 10 നാണ് കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ എന്നിവരും ഭാരതീയ ജനതാ പാർട്ടിയുടെ താരപ്രചാരകരുടെ പട്ടികയിലുണ്ട്. പട്ടികയിൽ കന്നഡ സൂപ്പർതാരം കിച്ച സുദീപിന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. എന്നാൽ, തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ പിന്തുണയ്ക്കുമെന്നും ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുമെന്നും കിച്ച സുധീപ് തന്നെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കർണാടകയിലെ 224 നിയമസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് 5.21 കോടി വോട്ടർമാരാണുള്ളത്. ഇതിൽ പുരുഷ വോട്ടർമാരുടെ എണ്ണം 2.6 കോടിയും സ്ത്രീ വോട്ടർമാരുടെ എണ്ണം 2.5 കോടിയുമാണ്. മെയ് 13 ന് ഫലം പുറത്തുവരും.
Story Highlights: bjp’s star campaigner list for karnataka election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here