യുപിയിൽ റെസ്റ്റോറൻ്റ് ഉദ്ഘാടനം ചെയ്ത് പശു; വിഡിയോ വൈറൽ

ഉത്തർ പ്രദേശിൽ റെസ്റ്റോറൻ്റ് ഉദ്ഘാടനം ചെയ്ത് പശു. ലക്നൗവിലാണ് കൗതുകമായ ഈ ഉദ്ഘാടനം നടന്നത്. നഗരത്തിലെ ആദ്യ ജൈവ റെസ്റ്റോറൻ്റ് ആയ ‘ഓർഗാനിക് ഒയേസിസ്’ ആണ് പശു ഉദ്ഘാടനം ചെയ്തത്. ചടങ്ങിൽ വിശിഷ്ടാതിഥിയായി എത്തിയ പശു, റെസ്റ്റോറൻ്റ് ഉദ്ഘാടനം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
മുൻ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ശൈലേന്ദ്ര സിംഗിൻ്റേതാണ് റെസ്റ്റോറൻ്റ്. ജൈവ കൃഷിയിലൂടെ ഉത്പാദിപ്പിക്കട്ടെ ഉത്പന്നങ്ങൾ കൊണ്ടാണ് ഈ റെസ്റ്റോറൻ്റിലെ വിഭവങ്ങളൊരുക്കുന്നത് എന്നാണ് ഇയാൾ പറയുന്നത്. സുശാന്ത് ഗോൾഫ് സിറ്റിയിൽ ലുലു മാളിനടുത്താണ് റെസ്റ്റോറൻ്റ്.
#WATCH | Uttar Pradesh: A restaurant in Lucknow, 'Organic Oasis' that offers food made out of organic farming produce, was inaugurated by a cow. pic.twitter.com/YWcfKqJQcX
— ANI UP/Uttarakhand (@ANINewsUP) April 18, 2023
Story Highlights: Cow Inaugurates Restaurant Uttar Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here