ജോണി നെല്ലൂർ ബിജെപി മുന്നണിയിലേക്ക്; കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം പിളർത്തി പുതിയ പാർട്ടി രൂപീകരിക്കുമെന്ന് റിപ്പോർട്ട്

കേരളാ കോൺഗ്രസ് ജോസഫ് നേതാവും യുഡിഎഫ് സെക്രട്ടറിയുമായ ജോണി നെല്ലൂർ ബിജെപി മുന്നണിയിലേക്കെന്ന് സൂചന. ജോണി നെല്ലൂരിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപീകരിക്കാൻ നീക്കം നടക്കുകയാണ്. വിവിധ ക്രൈസ്തവ സഭകളുടെ പിന്തുണയോടെയാണ് പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നത്. ( Johnny Nellore may join BJP )
സംസ്ഥാനത്ത് ഓപറേഷൻ താമര ബിജെപി നടപ്പാക്കാൻ ഒരുങ്ങുന്നതിന്റെ ആദ്യ പടിയായാണ് നീക്കത്തെ കാണുന്നത്. ബിജെപി പിന്തുണയിൽ പുതിയ കേരളാ കോൺഗ്രസ് രൂപീകരിക്കാനൊരുങ്ങുകയാണ് ജോണി നെല്ലൂർ. ജോസഫ് ഗ്രൂപ്പ് പിളർത്തി ജോണി നെല്ലൂരിനെ ഒപ്പം നിർത്താനാണ് ബിജെപി നീക്കം. ജോണി നെല്ലൂരിന്റെ രാജി പ്രഖ്യാപനം ഇന്നുണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.
നാഷ്ണൽ പ്രോഗ്രസീവ് പാർട്ടിയെന്നാണ് പുതിയ സംഘടനയ്ക്ക് പേര് നൽകിയിരിക്കുന്നത്. ബിജെപിയോട് അനുകൂല നിലപാട് സ്വീകരിക്കുന്ന ജോയ് എബ്രഹാമും മുൻ ഉടുമ്പുഞ്ചോല എംഎൽഎ മാത്യു സ്റ്റീഫനും പുതിയ പാർട്ടിയുടെ ഭാഗമാകുമെന്നും റിപ്പോർട്ടുണ്ട്.
Story Highlights: Johnny Nellore may join BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here