ആരാകും ആ ഭാഗ്യവാൻ?; ഫിഫ്റ്റി- ഫിഫ്റ്റി FF-46 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-46 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്നു നടക്കും. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം അറിയാം.
ഫിഫ്റ്റി- ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനം ഒരു കോടി രൂപ. രണ്ടാം സമ്മാനം 10 ലക്ഷം രൂപയുമാണ്. ഒന്നും രണ്ടും സമ്മാനങ്ങൾക്കു പുറമേ ആകർഷകമായ നിരവധി മറ്റു സമ്മാനങ്ങളുമുണ്ട്.
5,000 രൂപയിൽ താഴെയുള്ള സമ്മാനതുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.
Story Highlights: Kerala Lottery FF-46 Results Today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here