Advertisement

റഷ്യന്‍ പ്രതിപക്ഷനേതാവിനെതിരെ വീണ്ടും കേസ്; 35 വര്‍ഷത്തെ തടവുശിക്ഷ എന്നത് 40 വര്‍ഷം എന്നാക്കിയേക്കും

April 19, 2023
3 minutes Read
Russia Opens New Case Against Jailed Putin Critic Navalny

വിവിധ കേസുകളില്‍ പെട്ട് റഷ്യയില്‍ ഏകാന്ത തടവില്‍ തുടരുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിയ്‌ക്കെതിരെ പുതിയ കേസ്. 35 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റങ്ങള്‍ക്കായി ശിക്ഷ അനുഭവിച്ചുവരുന്നതിനിടെയാണ് അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിയ്ക്കാവുന്ന പുതിയ കേസ് കൂടി നവല്‍നിയ്‌ക്കെതിരെ എടുത്തിരിക്കുന്നത്. ജയിലിലെ പെരുമാറ്റം ചൂണ്ടിക്കാട്ടിയാണ് നവല്‍നിയ്‌ക്കെതിരെ പുതിയ ക്രിമിനല്‍ കേസ് കൂടി എടുത്തിരിക്കുന്നത്. (Russia Opens New Case Against Jailed Putin Critic Navalny)

പുടിനെ നിരന്തരം വിമര്‍ശിക്കുന്നത് കൊണ്ടാണ് പ്രതിപക്ഷനേതാവിനെതിരെ ഇപ്പോള്‍ പുതിയ കേസും എടുത്തിരിക്കുന്നതെന്ന് നവല്‍നി അനുകൂലികള്‍ വിമര്‍ശിച്ചു. ആരോഗ്യം വളരെ മോശമായിട്ടുപോലും നവല്‍നിയ്ക്ക് ജയിലില്‍ മതിയായ സൗകര്യങ്ങളോ ചികിത്സയോ ലഭിയ്ക്കുന്നില്ലെന്നും നവല്‍നിയ്ക്ക് വിഷം നല്‍കിയോ എന്നുള്‍പ്പെടെ സംശയിക്കുന്നതായും നവല്‍നി അനുകൂലികള്‍ പറഞ്ഞു.

അലക്‌സി നവല്‍നിയുടെ ആരോഗ്യനില ദിനം പ്രതി മോശമാകുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ജയിലിനുള്ളില്‍ വച്ചും നവല്‍നിയ്ക്ക് വിഷം നല്‍കിയെന്നാണ് ആരോപണം. രണ്ടാഴ്ചകള്‍ കൊണ്ടുതന്നെ നവല്‍നിയുടെ ആരോഗ്യനില മോശമായി. ഒറ്റയടിയ്ക്ക് നവല്‍നിയുടെ എട്ട് കിലോഗ്രാമോളം ഭാരം കുറഞ്ഞെന്നുള്‍പ്പെടെയാണ് പുറത്തുവരുന്ന വിവരം. യുക്രൈന്‍ അധിനിവേശത്തെ എതിര്‍ത്തതിന്റെ പേരില്‍ വഌഡിമിര്‍ പുടിന്റെ പ്രതികാരമാണ് നവല്‍നിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് പിന്നിലെന്നാണ് ആരോപണം. നവല്‍നി ഇപ്പോഴും ഏകാന്ത തടവിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Read Also: പ്രചാരണങ്ങള്‍ അസത്യം, എന്‍സിപിക്കൊപ്പം തുടരുമെന്ന് അജിത് പവാര്‍

വിഷം ഉള്ളില്‍ ചെന്നത് മൂലമുള്ള അതീവ ഗുരുതരാവസ്ഥയെ ഒരു തവണ അതിജീവിച്ച ആളാണ് നവല്‍നി. നവല്‍നിയുടെ ആരോഗ്യം പതുക്കെ ക്ഷയിക്കുന്നതിനായി ജയിലില്‍ വച്ച് വീണ്ടും അദ്ദേഹത്തിന് വിഷം നല്‍കിയെന്നാണ് നവല്‍നിയുടെ വക്താവ് ആരോപിച്ചിരിക്കുന്നത്. നവല്‍നിയെ 13ാം തവണയാണ് ഇപ്പോള്‍ ഏകാന്ത തടവില്‍ പ്രവേശിപ്പിച്ചതെന്നും ഇവര്‍ ട്വീറ്റ് ചെയ്തു. നവല്‍നിയ്ക്ക് കടുത്ത വയറുവേദന ഉണ്ടായതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി ജയിലിലേക്ക് ആംബുലന്‍സ് എത്തിയെന്നാണ് അഭിഭാഷകന്‍ വാഡിം കോബ്‌സേവ് പറയുന്നത്.

Story Highlights: Russia Opens New Case Against Jailed Putin Critic Navalny

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top