Advertisement

യുഎഇ നാഷനല്‍ തര്‍തീലിന് പ്രൗഢ സമാപനം: ദുബൈ നോര്‍ത്ത് സോണ്‍ ജേതാക്കള്‍

April 19, 2023
3 minutes Read
UAE National Tarteel ends, Dubai North Zone winners

വിശുദ്ധ ഖുര്‍ആന്‍ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബല്‍ തലത്തില്‍ നടത്തിവരുന്ന ആറാമത് എഡിഷന്‍ ‘തര്‍തീല്‍’ ഖുര്‍ആന്‍ മത്സരത്തിന്റെ യു എ ഇ നാഷനല്‍ തല മത്സരത്തിന് ദുബൈ ഡ്യൂവേല്‍ സ്‌കൂളില്‍ പ്രൗഢ സമാപനം. രാവിലെ എട്ട് മണി ആരംഭിച്ച തര്‍തീല്‍ ഔപചാരിക ഉത്ഘാടനം അബ്ദുല്‍ അസീസ് സഖാഫി മമ്പാട് നിര്‍വഹിച്ചു. രാജ്യത്തെ 11 സോണുകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് ജൂനിയര്‍, സെക്കന്ററി, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി മാറ്റുരച്ചത്. മത്സരത്തില്‍ ദുബൈ നോര്‍ത്ത് സോണ്‍ ജേതാക്കളായി അബുദാബി സിറ്റി അബുദാബി ഈസ്റ്റ് സോണുകള്‍ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. (UAE National Tarteel ends, Dubai North Zone winners)

വൈകീട്ട് നാല് മണിക്ക് നടന്ന സമാപന സംഗമം സലാം സഖാഫി വെള്ളലശ്ശേരിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം കെ കെ അഹ്മദ് മുസ്‌ലിയാര്‍ കട്ടിപ്പാറ ഉത്ഘാടനം നിര്‍വഹിച്ചു. ശാഫി സഖാഫി മുണ്ടമ്പ്ര ഖുര്‍ആന്‍ പ്രഭാഷണവും. ആര്‍ എസ് സി ഗ്ലോബല്‍ ചെയര്‍മാന്‍ സക്കരിയ ശാമില്‍ ഇര്‍ഫാനി സന്ദേശ പ്രഭാഷണവും നടത്തി ജനറല്‍ സെക്രട്ടറി ഹബീബ് മാട്ടൂല്‍ വിജയികളെയും പ്രഖ്യാപിച്ചു നടത്തി. തര്‍തീല്‍ നഗരിയില്‍ സജ്ജമാക്കിയ ഖുര്‍ആന്‍ എക്‌സ്‌പോയിലെ ഖുര്‍ആനിക പഠനങ്ങളും, കാഴ്ചകളും പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിച്ചു.

Read Also: സൗദി കെ.എം.സി.സി പ്രഖ്യാപിച്ച ഹദിയത്തുറഹ്മ പെന്‍ഷന്റെ ആദ്യ മാസത്തെ വിഹിതം ചെറിയ പെരുന്നാള്‍ ദിനത്തിലെത്തും

ഷൌക്കത്ത് ബുഖാരി ,സാദിഖ് സഖാഫി പെരിന്താറ്റിരി, സിപി ഉബൈദ് സഖാഫി, ബഷീര്‍ സഖാഫി കൈപ്പുറം, അബ്ദുല്‍ ലത്തീഫ് സഖാഫി കാന്തപുരം,ആസിഫ് മുസ്‌ലിയാര്‍,ഫസല്‍ മട്ടന്നൂര്‍,ഹമീദ് സഖാഫി, അബൂബക്കര്‍ അസ്ഹരി, അഷ്‌റഫ് മന്ന തുടങ്ങിയവര്‍ സംബന്ധിച്ചു. സൈദ് സഖാഫി വെണ്ണക്കോട് സ്വാഗതവും സിദ്ദിഖ് പൊന്നാട് നന്ദിയും പറഞ്ഞു.

Story Highlights: UAE National Tarteel ends, Dubai North Zone winners

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top