Advertisement

ആരോഗ്യവതിയായി ഷീബ വീട്ടിലെത്തി; പെരുന്നാൾ സമ്മാനങ്ങളുമായി കെ.ബി ഗണേഷ് കുമാര്‍

April 20, 2023
1 minute Read
KB Ganesh Kumar

ചികിത്സ പൂര്‍ത്തിയാക്കി വീട്ടിലെത്തിയ ഷീബയ്ക്ക് പെരുന്നാള്‍ സമ്മാനങ്ങളുമായി കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. ഏഴോളം ഓപ്പറേഷന് ശേഷവും മുറിവ് ഉണങ്ങാതെ ഒരുവര്‍ഷത്തോളം വേദന അനുഭവിച്ച ഷീബയുടെ അവസ്ഥ ഗണേഷ് കുമാര്‍ സഭയില്‍ ഉന്നയിച്ചിരുന്നു. ഇതോടെ ഒരുവിഭാഗം ഡോക്ടര്‍മാർ ഗണേഷ് കുമാറിനെതിരെ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു.

എന്നാൽ ഗണേഷ് കുമാരറിന്റെ ഇടപെടലിന് ശേഷം ഷീബയുടെ ചികിത്സ ആസ്റ്റർ മെഡിസിറ്റി ഏറ്റെടുക്കുകയും പൂര്‍ണമായും സുഖപ്പെടുത്തുകയും ചെയ്തു. എട്ടരലക്ഷത്തോളം രൂപയുടെ ചികില്‍സ സൗജന്യമായിട്ടാണ് ചെയ്തത്. ഇതിനിടെ ഷീബയുടെ പണി തീരാത്ത വീടും ഉടന്‍ ശരിയാക്കി കൊടുക്കാമെന്ന് ഗണേഷ് കുമാര്‍ വാക്ക് നല്‍കിയിരുന്നു.

Story Highlights: Ganesh Kumar helps Sheeba gets expert treatment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top