Advertisement

കൊല്ലത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

April 20, 2023
1 minute Read
kollam student

കൊല്ലം കടയ്ക്കലിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ ദർപ്പക്കാട് പുനയം കോളനിയിൽ വേങ്ങവിള വീട്ടിൽ ശ്യാം മാളു ദമ്പതികളുടെ മകൾ 12വയസുള്ള ശിവാനിയാണ് മരിച്ചത്.

ഇന്ന് വൈകിട്ട് 6:30യോടെയാണ് സംഭവം.തൊട്ടടുത്ത വീട്ടിലെ കുട്ടികളുമായി കളിച്ചുകൊണ്ട് നിൽക്കെ മറ്റൊരു കുട്ടിയെ തള്ളിയിട്ടതിന് ശിവാനിയുടെ മാതാവ് വഴക്കുപറഞ്ഞതിലുള്ള മനോവിഷമത്തിലാണ് കുട്ടി ആത്മഹത്യാചെയ്തതെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയെ കടക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.


ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.


Story Highlights: Student hangs self to death in Kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top