വെള്ളനാട് കരടി കിണറ്റിൽ വീണത് ആളുകളുടെ ശബ്ദം കേട്ട് ഭയന്നോടുന്നതിനിടെ; മയക്കുവെടി വെക്കാൻ തീരുമാനം

വെള്ളനാട് കരടി കിണറ്റിൽ വീണ സംഭവവത്തിൽ രക്ഷാപ്രവർത്തനം തുടങ്ങി വനം വകുപ്പ്. കരടിയെ ഉടൻ പുറത്തെത്തിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. കരടിയുടെ ആരോഗ്യനിലയിൽ പ്രശ്നമില്ലെന്നും വനം വകുപ്പ് പറഞ്ഞു.
കരടി കിണറ്റിൽ വീഴുന്നത് ആളുകളുടെ ശബ്ദം കേട്ടു ഭയന്നോടുന്നതിനിടെയാണെന്നാണ് വിവരം. സമീപത്തെ വീട്ടിലെ രണ്ടു കോഴികളെ കരടി കടിച്ചു. കൂടു പൊളിച്ചാണ് കോഴികളെ പിടിച്ചത്. തുടർന്ന് ബഹളം കേട്ടാണ് ആളുകൾ ശ്രദ്ധിക്കുന്നത്. പ്രദേശ കരടിയെ കണ്ടതിൽ ആശങ്കയുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.
കരടിക്കു മയക്കു വെടി വെയ്ക്കാൻ വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മയക്കുവെടി വച്ചു കൂട്ടിലാക്കി മാറ്റും. കരടിയെ മയക്കുവെടി വെയ്ക്കാൻ തിരുവനന്തപുരം മൃഗശാലയിലെ ഡോക്ടർ എത്തും. കരടിയെ കോട്ടൂർ ഉൾവനത്തിൽ വിടാനും തീരുമാനമെടുത്തിട്ടുണ്ട്.
Story Highlights: vellanad bear rescue continues
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here