Advertisement

എലത്തൂർ ട്രെയിൻ തീവെയ്പ് കേസ് എൻഐഎയ്ക്ക് കൈമാറി പൊലീസ് ഉത്തരവിറക്കി

April 21, 2023
Google News 2 minutes Read
NIA elathur train attack

എലത്തൂർ ട്രെയിൻ തീവെയ്പ് കേസ് എൻഐഎ യ്ക്ക് കൈമാറി പൊലീസ് ഉത്തരവിറക്കി. സംസ്ഥാന പൊലീസ് മേധാവിയുടേതാണ് ഉത്തരവ്. ഫയലുകൾ അടിയന്തിരമായി കൈമാറാനും നിർദേശം നൽകി.
പ്രതിക്കെതിരെ യുഎപിഎ ചുമത്തിയതോടെയാണ് കേസിൽ എൻഐഎ അന്വേഷണത്തിനും വഴിതുറന്നത്. ഷാറൂഖിന്റെ അന്തർസംസ്ഥാനബന്ധങ്ങൾ, കേസിൽ നടന്ന ഗൂഢാലോചന, ഭീകരവാദസ്വാധീനം ഉൾപ്പെടെ എൻഐഎ അന്വേഷിക്കും. നേരത്തെ രാജ്യത്ത് നടന്ന സമാനസംഭവങ്ങളുമായി ഈ കേസിനുള്ള ബന്ധവും അന്വേഷിക്കും. പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടങ്ങിയ ഘട്ടത്തിൽതന്നെ എൻഐഎ ഉൾപ്പെടെയുളള കേന്ദ്ര ഏജൻസികൾ വിവരശേഖരണം തുടങ്ങിയിരുന്നു.

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ് ഭീകരപ്രവര്‍ത്തനമാണെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു . ഈ സാഹചര്യത്തിലാണ് കേസില്‍ യു.എ.പി.എ ചുമത്തിയതെന്നും പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കേസിലെ പ്രതിയായ ഷാറൂഖ് സെയ്ഫിയുടെ ജാമ്യാപേക്ഷ പരിഗണിക്കരുതെന്നും കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

Read Also: എലത്തൂർ ട്രെയിൻ ആക്രമണം: കേസ് എൻഐഎക്ക്; കൊച്ചി യൂണിറ്റ് അന്വേഷിക്കും

കേസില്‍ യു.എ.പി.എ ചേര്‍ത്തതിനാല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് കേസ് പരിഗണിക്കാനാവില്ലെന്നും എന്‍.ഐ.എ കേസ് റീ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന കാര്യവും പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഇതോടെ പ്രതിയുടെ ജാമ്യാപേക്ഷ ഉത്തരവ് പറയാനായി മാറ്റിയിരുന്നു.

Story Highlights: Elathur train attack case probe handed over to NIA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here