ദീർഘദൂര പെർമിറ്റ് റദ്ദാക്കൽ; കെഎസ്ആർടിസി നീക്കത്തിനെതിരെ സ്വകാര്യ ബസ് ഓർഗനൈസേഷൻ

സ്വകാര്യ ബസുകളുടെ ദീർഘദൂര പെർമിറ്റ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട കെഎസ്ആർടിസി നീക്കത്തിനെതിരെ സ്വകാര്യ ബസ് ഓർഗനൈസേഷൻ രംഗത്ത്. കെഎസ്ആർടിസി നീക്കത്തിൽ സർക്കാർ ഇടപെടണമെന്ന് സ്വകാര്യ ബസ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി കെ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. സർക്കാർ നീക്കം സ്വകാര്യ ബസ് വ്യവസായം തകർക്കാനാണെന്നും സ്വകാര്യ ബസ് ഓർഗനൈസേഷൻ ആരോപിച്ചു.(Private bus organization against KSRTC in cancellation of long distance permits)
140 കിലോമീറ്ററിലധികം ദൂരം വരുന്ന ബസുകൾ നിർത്തലായപ്പോൾ പകരം സംവിധാനമായ കെഎസ്ആർടിസി മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞിട്ടില്ല. പതിനായിരക്കണക്കിന് തൊഴിലാളികൾ മുഴു പട്ടിണിയിലാണ്. അടിയന്തരമായി കേരളത്തിലെ യാത്രക്കാരുടെ പ്രശ്നത്തിന് പരിഹാരം കാണണം. വായ്പ എടുത്ത സ്വകാര്യ ബസ് ഉടമകളെ സംരക്ഷിക്കാൻ വേണ്ട നടപടി സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും സ്വകാര്യ ബസ് ഓർഗനൈസേഷൻ പറഞ്ഞു.
Read Also: കൊയിലാണ്ടിയില്‍ ഐസ്‌ക്രീം കഴിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവം; നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ 24ന്
സ്വകാര്യ ബസുകൾക്ക് ദീർഘദൂര സർവീസ് നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ കെഎസ്ആർടിസി സുപ്രിംകോടതിയെ
സമീപിച്ചിരുന്നു. സ്വകാര്യ ബസുകൾക്ക് ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവിറക്കിയത്. സ്വകാര്യബസുകൾക്ക് റൂട്ടുകളിൽ നിലവിൽ ഉള്ള പെർമിറ്റുകൾ തുടരാം. സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിന് മുകളിൽ സർവീസ് നടത്താനാകില്ലെന്നായിരുന്നു ഗതാഗത വകുപ്പ് അറിയിച്ചിരുന്നത്.
Story Highlights: Private bus organization against KSRTC in cancellation of long distance permits
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here