യുവതിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്തെന്ന പരാതി; യുവാവ് അറസ്റ്റിൽ

യുവതിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. തൃശ്ശൂർ ചിറമനേങ്ങാട് സ്വദേശി ചേറ്റകത്ത് ഞാലിൽ വീട്ടിൽ റിയാസ് ആണ് പിടിയിലായത്. എരുമപ്പെട്ടി എസ്.ഐ ടി.സി അനുരാജും സംഘവുമാണ് പ്രതിയെ പിടികൂടിയത്. Youth Arrested for Raping Woman under False Love Pretenses
വിവാഹിതയായ യുവതിയെയാണ് പ്രണയം നടിച്ച് റിയാസ് പീഡിപ്പിച്ചത്. യുവതിയെ കുന്നംകുളത്തുള്ള ലോഡ്ജിലേക്ക് കൂട്ടി കൊണ്ട് പോയി ബലാത്സംഗത്തിനിരയാക്കി. തുടർന്ന് ദൃശ്യങ്ങൾ പകർത്തി. പിന്നീട് ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പന്നിത്തടത്ത് വെച്ച് പോലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻ്റ് ചെയ്തു. എസ്.സി.പി.ഒമാരായ എ.വി സജീവ്, കെ.എസ് ഓമന,കെ.എ.ഷാജി, സി.പി.ഒ അഭിനന്ദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Story Highlights: Youth Arrested for Raping Woman under False Love Pretenses
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here